പത്തനംതിട്ട: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രാ 14, 15 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് സംസ്ഥാനവക്താവ് ജെ.ആര്.പത്മകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാവിലെ 11.30ന് ജില്ലാ അതിര്‍ത്തിയായ ആറാട്ടുപുഴയില്‍ ജനരക്ഷാ യാത്രയെ സ്വീകരിക്കും.
3 മണിക്ക് കോഴഞ്ചേരി ടൗണില്‍ സി. കേശവന് പ്രതിമയ്ക്ക് മുന്നില്‍ രക്ഷായാത്രാനായകന് കുമ്മനം രാജശേഖരന് പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് കോഴഞ്ചേരിയില്‍ നിന്നും വാഹനയാത്രയായി ഇലന്തൂര്‍ സ്റ്റേഡിയം ജംഗ്ഷനില്‍ എത്തും. സ്റ്റേഡിയത്തില്‍ ഉദ്ഘാടന സമ്മേളനവും അതിനു ശേഷം പദയാത്രയും ആരംഭിക്കും. റാന്നി, തിരുവല്ല, ആറന്മുള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്. ഇലന്തൂരില്‍ നിന്നും പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന്, ഗാന്ധിസ്ക്വര്, അബാന്‍ ജംഗ്ഷന് വഴി പദയാത്ര മുന്‍സിപ്പല്‍ മൈതാനിയില്‍ തയ്യാറാക്കിയ സ്വര്‍ഗ്ഗീയ വിശാല്‍ നഗറില്സമാപിക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പു മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന പദയാത്രയില്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പു മന്ത്രി സ്മൃതി ഇറാനി, ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപി ദേശീയ വക്താവ് ഗോപാല്‍കൃഷ്ണ അഗര്‍വാള്‍, ദേശീയ-സംസ്ഥാന നേതാക്കന്മാര് എന്നിവര്‍ പങ്കെടുക്കും. 15ന് രാവിലെ 10ന് അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണറില്‍ പൊതുസമ്മേളനം നടക്കും. സമ്മേളനത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. തുടര്‍ന്ന് വാഹനജാഥയായി യാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും. ബിജെപി ജില്ലാപ്രസിഡന്റ് അശോകന്‍കുളനട, ജനറല്‍സെക്രട്ടറിമാരായ ഷാജി ആര്.നായര്‍, അഡ്വ.എസ്.എന്‍. ഹരികൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: