ത്തനംതിട്ട: ചെങ്ങറ ഭൂസമരക്കാരെ അധിക്ഷേപിച്ച് സംസാരിച്ച സിപിഎം ജില്ലാസെക്രട്ടറിയുടെ നടപടി വിവാദമാകുന്നു.
ചെങ്ങറ സമര ഭൂമിയില്‍ ഡിഎച്ച്ആര്‍എം പിന്തുണയോടെ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്കെടിയു നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് ഭൂസമരക്കാര്‍ കുരങ്ങന്മാരാണെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു പരിഹസിച്ചത്.
രാജ്യത്തിനുളളില്‍ വേറൊരു രാജ്യം പോലെയാണ് ചെങ്ങറ. അവിടെ ചെക്പോസ്റ്റ് സ്ഥാപിച്ചു ദേഹപരിശോധന നടത്തുന്നത് മര്യാദ കേടാണ്. ചെക്പോസ്റ്റിലിരിക്കുന്ന കുരങ്ങന്മാരെ നേരിടാന്‍ പൊലീസിനാവുന്നില്ല. ചെങ്ങറയില്‍ താമസിക്കണമെങ്കില്‍ അന്‍പതിനായിരം രൂപവരെ പിരിവു കൊടുക്കണം. സാമൂഹിക വിരുദ്ധന്മാരുടെ ഗുണ്ടാവിളയാട്ടമാണ് ചെങ്ങറയില്‍ നടക്കുന്നത്. എതിര്‍ക്കുന്നവരുടെ കയ്യുംകാലും വെട്ടുകയാണ്. സ്ത്രീകളടക്കമുളളവരെ നിലത്തിട്ടു ചവിട്ടി. മലയാലപ്പുഴ എസ്ഐ മണ്ണുണ്ണിയെപ്പോലെ നോക്കി നിന്നിട്ടു തിരിച്ചു പോന്നു. ചെങ്ങറയില്‍ എന്താണ് നടക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയണം. കണ്ടും കേട്ടും പഠിക്കണം. ചെങ്ങറയിലെ അതിക്രമത്തെപ്പറ്റി എസ്. പിയെ വിളിച്ചു പറഞ്ഞിട്ടുപോലും നടപടിയുണ്ടായില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനം തടയാന്‍ സമരഭൂമിയില്‍ സി പിഎം കയറുക തന്നെ ചെയ്യും. ചെങ്ങറയിലേക്ക് ആരും കയറാന്‍ പാടില്ലെന്നു പറഞ്ഞാല്‍ സിപിഎം അംഗീകരിച്ചു കൊടുക്കില്ല. അങ്ങിനെ പറയുന്നിടത്തേക്ക് കയറിട്ടുളള പാരമ്പര്യമാണ് സിപിഎമ്മിനുളളത്. മര്യാദകേട് അവസാടും. സിപിഎമ്മും ബഹുജന സംഘനടകളും കൂടി ചേര്‍ന്ന് ആഞ്ഞൊന്നു കയറിയാല്‍ സാമൂഹിക വിരുദ്ധന്മാര് തവിടുപൊടിയാകും.
ചെങ്ങറയില്‍ കയറിയാല്‍ ആളുകള്‍ ദേഹത്തു മണ്ണെണ്ണ ഒഴിപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത്. ആ ഭീഷണി ഞങ്ങളോടു വേണ്ട. ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു കഴിഞ്ഞതായും ഉദയഭാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: