പാലക്കാട്:കൊലപാതക രാഷ്ട്രീയത്തിന് പുതിയ മാനം നല്കി സിപിഎം ചരിത്രം തിരുത്തിയത് പാലക്കാടാണ്. സംസ്ഥാനത്ത് അറുപതുകളില്‍ തുടങ്ങിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ വെട്ടും കുത്തും ബോംബേറുമായിരുന്നെങ്കില് സ്ത്രീയെ പച്ചയോടെ ചുട്ടുകൊല്ലുന്ന ഒരു പുതിയ സംഭവവികാസത്തിന് പാലക്കാട്ട് തുടക്കം കുറിച്ചിരിക്കുകയാണ്.
ഒരു പക്ഷേ കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ഇത്തരം ഒരു കൊല ആദ്യമായാണ്.ഒരു കുടുംബത്തിലെ രണ്ടുപേരെ ജീവനോടെ ചുട്ടെരിച്ച സംഭവം മാനവ മനസാക്ഷിയെ വെല്ലുവിളിക്കുന്നതിനപ്പുറമാണ്. ഇന്നുവരെ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും നിഷ്ടൂരമായ സംഭവം. ഐഎസ് ഭീകരരെക്കാളും നീചമായതരത്തിലാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അരങ്ങുവാഴുന്നത്.
സിപിഎം അധികാരത്തില്‍ വന്നപ്പോഴെല്ലാം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ കൊലക്കത്തിക്കിരയാക്കിയിരുന്നു. അതിപ്പോഴും മറ്റൊരുരീതിയില്‍ തുടരുന്നു. ചുവപ്പുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട് പാലക്കാട് ജില്ലയില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ സിപിഎമ്മിനുണ്ടായ തളര്‍ച്ച ചെറുതൊന്നുമല്ല. ഇത് സിപിഎമ്മിനെ അക്രമരാഷ്ട്രീയത്തിലേക്ക് നയിച്ചു.
സിപിഎം അക്രമത്തില്‍ ഇതുവരെ 17പേരാണ് പാലക്കാട് കൊല്ലപ്പെട്ടത്.1971 ഫെബ്രുവരി ഒന്ന് വി.രാമകൃഷ്ണന് പുതുപ്പരിയാരം, 1974 ഏപ്രില്‍ എട്ട് എം.ടി.കൃഷ്ണന് കൊടുവായൂര്‍, 1987 മെയ് 23 മണികണ്ഠന് കഞ്ചിക്കോട്, ഡിസംബര്‍ 12 എസ്.സി.രംഗനാഥന് കഞ്ചിക്കോട്, 1988 ജൂലൈ 11 വി.രാധാകൃഷ്ണന് കഞ്ചിക്കോട്, 1991 മാര്‍ച്ച് നാലിന് വള്ളിക്കോട് മണികണ്ഠന്, മാര്‍ച്ച് 12 ഭാസ്ക്കരന്‍ പുതുപ്പരിയാരം,1996 ആഗസ്ത് 14 മുതലമട മണി, 1997 സെപ്തംബര്‍ 26 ചെര്‍പ്പുളശ്ശേരി പനമണ്ണ ശ്രീധരന്, 2008 ജൂലൈ 21 ആറുച്ചാമി മലമ്പുഴ,2010 ഡിസംബര്‍ ഒന്ന് രതീഷ് കഞ്ചിക്കോട്, 2008 മെയ് 9 സുരേഷ് കൊഴിഞ്ഞാമ്പാറ,2017 ജനുവരി ഒന്ന് സുജിത്ത് കൊല്ലങ്കോട്, 2017 ജനുവരി ആറ് രാധാകൃഷ്ണന് കഞ്ചിക്കോട്, 2017 ജനുവരി 16 വിമലാദേവി കഞ്ചിക്കോട്,എല്‍പി മഠം ഷണ്മുഖം, നാരായണന് കല്ലേപ്പുള്ളി എന്നിവരെയാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.
1968ല്‍ മുണ്ടൂരില്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ടാണ് ജില്ലയില്‍ സിപിഎം അക്രമരാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. മുണ്ടൂരിലെ നൊച്ചിപ്പുള്ളിയില്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം രാമകൃഷ്ണന് ആരംഭിച്ചതോടെ പ്രദേശത്ത് സിപിഎമ്മിന് എതിരാളികള്‍ ഉണ്ടായി എന്നു മനസ്സിലായതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. പട്ടാപ്പകല്‍ രാമകൃഷ്ണനെ സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് 74 ല്‍ കൊടുവായൂരില്‍ കൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ടാണ് ആ പ്രദേശത്ത് സിപിഎം കൊലക്കത്തി രാഷ്ട്രീയം വീണ്ടും തുടങ്ങിയത്.
2006ല്‍ മരുത റോഡില്‍ ആറുച്ചാമിയും സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി. 2010ല്‍ പുതുശ്ശേരിയില്‍ സ്വകാര്യബസ് തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ്എസ് പ്രവര്‍ത്തകനായ രതീഷിനെ ബസിനകത്ത് വെട്ടിക്കൊന്നു. ബസില്‍ കയറിയ അഞ്ചംഗ സംഘം രതീഷിനെയും ഒപ്പമുണ്ടായിരുന്ന രണ്ടു ബിജെപി പ്രവര്‍ത്തകരെയും വെട്ടുകയായിരുന്നു.
2016 ഡിസംബര്‍ 28നാണ് കഞ്ചിക്കോട്ട് ചടയന്‍കലായ് ബിജെപി മുന്‍ പഞ്ചായത്തംഗം കണ്ണന്റെ വീടിനുനേരെ സിപിഎം കാപാലികര്‍ ബോംബെറിഞ്ഞത്. ബൈക്കുകള്‍ക്ക് നേരെ എറിഞ്ഞ ബോംബ് ഗ്യാസ് സിലിണ്ടറില്‍ തട്ടി പൊട്ടിത്തെറിക്കുകയും കണ്ണന് , ഭാര്യ വിമല, സഹോദരന് രാധാകൃഷ്ണന്, മറ്റൊരു സഹോദരന് ശെല്‍വരാജിന്റെ മകന് ശരത്ത് എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരില്‍ രാധാകൃഷ്ണന്(47)2017 ജനുവരി ആറിന് മരണപ്പെടുകയുണ്ടായി.രണ്ടുകുട്ടികളുടെ അമ്മയായ വിമല(45) 2017 ജനുവരി 16ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: