പത്തനംതിട്ട: മകന്റെ ദൂരൂഹമരണത്തിന്റെ കുരുക്കഴിക്കാന്‍ അധികാരികളുടെ കനിവുതേടി പിതാവിന്റെ കാത്തിരിപ്പ്. റാന്നി നാറാണംമൂഴി മടന്തമണ്‍ മമ്മരപ്പള്ളില്‍ ജേക്കബ്ജോര്‍ജ്ജ് ആണ് തന്റെ മകന് സിന്‍ജോ ജേക്കബ്ജോര്‍ജ്ജ് (21)ന്റെ ദൂരൂഹമരണത്തിന്റെ കുരുക്കഴിക്കാന്‍ അധികാരികളുടെ കനിവുതേടി അലയുന്നത്. കഴിഞ്ഞ സപ്തംബര്‍3ന് വൈകിട്ട് വീട്ടില്‍നിന്നും പുറത്തുപോയ സിജോയെ പിറ്റെദിവസം തിരുവോണത്തിന് ഉച്ചയോടെ വീടിനുസമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സിന്‍ജോയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നതായാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ജേക്കബ് പറയുന്നു.
മൃതദേഹം പുറത്തെടുത്തപ്പോള്‍ ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ടായിരുന്നതായി പിതാവ് പറയുന്നു. കഴുത്തില്‍ ഞെരിച്ചപാടും അടിവയറ്റില്‍ ചതവും ഉണ്ടായിരുന്നത്രേ, ബൈക്കിലും മറ്റും ഇരിക്കുന്നതുപോലെ കാലുകള്‍ മടങ്ങിയ നിലയില്‍ ചരിഞ്ഞാണ് കുളത്തില്‍ മൃതദേഹം കണ്ടത്. ഇതെല്ലാമാണ് മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് സംശയിക്കാന്‍ ഇടനല്‍കുന്നതെന്ന് ജേക്കബ് പറയുന്നു. സിന്‍ജോയുടെ ബൈക്ക് സാധാരണ വീട്ടില്‍ കൊണ്ടുവയ്ക്കുന്നിടത്തുനിന്നും മുപ്പതുമീറ്ററോളം മാറ്റിയാണ് വച്ചിരുന്നതെന്നും ബൈക്കിന്റെ പെട്രോള്‍ടാങ്കില്‍ ചോരപ്പാടുംചെളിയും കണ്ടിരുന്നതും സംശയം ജനിപ്പിക്കുന്നതാണ്. പ്രത്യക്ഷത്തില്‍ ഇത്രയും കാര്യങ്ങള്‍ ഉണ്ടായിട്ടും മരണം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നാണ് ജേക്കബിന്റെ ആരോപണം. ഭരണതലത്തില്‍ ആരോസ്വാധീനിക്കുന്നതാണ് യഥാര്ത്ഥകുറ്റക്കാരെ സംരക്ഷിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതെന്നാണ് സിന്‍ജോയുടെ പിതാവ് ജേക്കബ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: