കോഴഞ്ചേരി: ജില്ലാ ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സസ്പെന്റ് ചെയ്തു. പീഡനത്തിനിരയായെന്ന പരാതിയില്‍ ജില്ലാ ആശുപത്രിയിലെത്തിച്ച അഞ്ചുവയസുകാരിയെ പരിശോധിക്കാന്‍ വിസമ്മതിച്ച ഡോ.ലേഖ, ഡോ.ഗംഗ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം 14നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ബന്ധുക്കളുമൊത്താണ് കോയിപ്രം പോലീസ് ജില്ലാ ആശുപത്രിയിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഗൈനക്കോളജിസ്റ്റ് പരിശോധനയ്ക്കു വിസമ്മതിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് രണ്ടാമത് ഡ്യൂട്ടിക്കെത്തിയ ഡോക്ടറും പരിശോധന നടത്തിയില്ല. തുടര്‍ന്ന് പോലീസ് ജില്ലാ മേധാവിക്കും കളക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കുട്ടിയുടെ ബന്ധുക്കളും പരാതി നല്കി. ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും ഉത്തരവിട്ടിരുന്നു. നടപടികള്‍ ഉണ്ടാകാതെ വന്നതോടെ ബന്ധുക്കളും ജനപ്രതിനിധികളും വീണ്ടും പരാതികള്‍ അയച്ചിരുന്നു. തുടര്‍ന്നാണ് രണ്ട് ഡോക്ടര്‍മാരെയും സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: