പാലക്കാട്:മലമ്പുഴ ഡാമിന്റെ പ്രധാന ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തത് ഡാം കെട്ടിന് ഭീഷണിയാവുന്നു.ഡാമില്‍ വെള്ളം നിറയുമ്പോള്‍ അത്യാവശ്യമായി വെള്ളം പുഴയിലേക്കാണ് തുറന്നു വിടുക. എന്നാല്‍ ഷട്ടറുകളുടെ വര്‍ഷംതോറുമുള്ള അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നു മലമ്പുഴ ഡാം സംരക്ഷണ സമിതി ആരോപിക്കുന്നു .വെള്ളം
കുറയുന്ന സമയത്ത് ഏപ്രില്‍,മെയ് മാസങ്ങളില്‍ ഗ്രീസിട്ട് അറ്റകുറ്റപ്പണികള്‍ നടത്തണം .സാധാരണ 60 അടി കഴിഞ്ഞാല്‍ ഇവിടെയുള്ള നാല്ഷട്ടറുകള്ക്കിടയിലൂടെ വെള്ളം താഴേക്ക് ഒഴുകിവരും.ഇന്നലെ 65 അടിയാണ് ജലനിരപ്പ്.
മുമ്പ് മൂലത്തറ ഡാമിന്റെ ഷട്ടറുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ റെഗുലേറ്റര്‍ തകര്‍ന്നിരുന്നു. അതുപോലൊരു ദുരന്തം മുന്‍കൂട്ടി കാണാന്‍ ജലസേചന വകുപ്പ് തയ്യാറായിട്ടില്ല.എന്നാല്‍തമിഴ്നാട് ,കര്‍ണ്ണാടക സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കോടിക്കണക്കിന് രൂപ ചിലവഴിക്കാറുണ്ട്. മലമ്പുഴ ഡാമിന്റെ വൃഷ്ടി മേഖലകളില്‍ മഴ പെയ്യുന്നുമുണ്ട്.
വെള്ളം കൂടിയാല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം പുഴയിലേക്ക് വിടാന്‍ പറ്റിയില്ലെങ്കില്‍ ഡാമിന് തകരാര്‍ സംഭവിക്കാനിടയുണ്ട്.ഇതിന് പുറമെ ഡാം കെട്ടിന്റെ രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വെടിമരുന്ന് സൂക്ഷിക്കുന്ന രണ്ട് അനധികൃത ഗോഡൗണുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.ഇതേക്കുറിച്ച് മലമ്പുഴ ജലസേചന വകുപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും അറിയില്ലെന്നാണ് പറയുന്നത്.
മുന്‍കാലങ്ങളില്‍ ഓരോ വര്‍ഷവും ഷട്ടറുകളില്‍ ഗ്രീസിട്ടതിനു ശേഷം അറ്റകുറ്റപ്പണികള്‍ നടത്തുമായിരുന്നു. ഇതിനു വേണ്ടിയുണ്ടായിരുന്ന വിദഗ്ദ്ധ തൊഴിലാളി ജോലിയില്‍ നിന്നും വിരമിച്ചു. അതിനുശേഷം ഷട്ടറുകള്‍ പൊക്കിഅറ്റകുറ്റപ്പണികള് നടത്തിയിട്ടില്ലെന്നും സമിതി ഭാരവാഹികള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: