കോട്ടയം: ആഗോള രംഗത്തെ മാന്ദ്യത്തിനിടെ അന്താരാഷ്ട വിപണിയിലെ ഉയര്‍ന്ന വില ഇന്ത്യയിലായിട്ടും റബ്ബര്‍ കര്‍ഷകര്‍ കണ്ണീരില്‍. മുന്തിയയിനം റബ്ബറിന് മൂന്ന് ദിവസങ്ങളിലായി 134 രൂപയ്ക്കാണ് വില്പന .
അതേ സമയം ബാങ്കോക്ക് വിപണിയില്‍ 112 രൂപ മാത്രമാണ്. ഇത് കണക്കിലെടുത്ത് വന്‍കിട ടയര്‍ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതിക്കുള്ള സാധ്യത ആരായുകയാണ്. ഉയര്‍ന്ന ഉല്പാദനം നടക്കുന്ന വേളയില്‍ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ഉണ്ടായാല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ ഇല്ലാതാവും.
അന്താരാഷ്ട മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില്‍പ്പന കുറഞ്ഞതാണ് ഇന്ത്യന്‍ വിപണിയില്‍ വില ഉയരാന്‍ കാരണം. വന്‍തോതിലുള്ള ഇറക്കുമതി ഉണ്ടായില്ലെങ്കില്‍ വില ഇനിയും ഉയരാം. ഇടയ്ക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഉല്പാദനം നടക്കുന്ന സമയമാണിത്. വിലയില്‍ സ്ഥിരതയില്ലാത്തതിനാല്‍ കര്‍ഷകര്‍ ഷീറ്റ് സൂക്ഷിച്ച് വയ്ക്കുന്നില്ല. അതിനാല്‍ തന്നെ വിപണിയിലേക്ക് മുന്തിയയിനം ഷീറ്റ് വരുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു .
ഇപ്പോഴത്തെ വിലയില്‍ കര്‍ഷകര്‍ സംതൃപ്തരല്ല. ഉയര്‍ന്ന ഉല്പാദന സമയമായിട്ടും മെച്ചപ്പെട്ട വില ഇല്ല. തോട്ടം വെറുതെ ഇടാന്‍ കഴിയാത്തതിനാല്‍ ടാപ്പിങ് നടത്തുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വില സ്ഥിരതാ പദ്ധതിയെക്കുറിച്ചും ഇപ്പോള്‍ യാതൊരു വിവരവുമില്ല. പദ്ധതിയുടെ മൂന്നാം ഘട്ടം തുടങ്ങാനുള്ള സമയമായിട്ടും ഒരനക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
സീസണില്‍ പദ്ധതി ആരംഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഗുണകരമായി മാറുമായിരുന്നു. ഒരു കിലോ റബ്ബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കര്‍ഷകര്‍ വില്‍ക്കുന്ന റബ്ബറിന്റെ ബില്ല് ഉല്പാദക സംഘങ്ങളില്‍ ഹാജരാക്കുന്ന മുറയ്ക്ക് അവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്ന പദ്ധതിയാണിത്. എന്നാല്‍ ഇത് സംബന്ധിച്ച് റബ്ബര്‍ ഉല്പാദക സംഘങ്ങള്‍ക്ക് പുതിയതായി യാതൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: