കാക്കനാട്: വാഹനപരിശോധന തടസ്സപ്പെടുത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ട്രാന്‍പോര്‍ട്ട് കമ്മിഷണര്‍ അനില്‍ കാന്തിന്റെ നിര്‍ദേശം. കൂടുതല്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു പരിശോധനകള്‍ ശക്തമാക്കാനാണ് നിര്‍ദ്ദേശം.
ചിലയിടങ്ങളില്‍ ടിപ്പര്മാഫിയാ സംഘങ്ങള്‍ പരിശോധന തടസ്സപ്പെടുത്താന്‍ ശ്രമിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പരിശോധന ഊര്‍ജിതമാക്കുന്നത്.
എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നടത്തിയ വാഹന പരിശോധനയില്‍ 560 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
വിവിധ നിയമ ലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയ വാഹനങ്ങില്‍ നിന്ന് 5.84 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. ബുധന്‍ രാവിലെ 5 മണിക്ക് തുടങ്ങിയ പരിശോധന വ്യാഴാഴ്ച രാവിലെ വരെ തുടര്‍ന്നു. അമിതഭാരം കയറ്റിയ 43 ടിപ്പര്‍ ലോറികള്‍ പിടികൂടി. പിടികൂടിയ ലോറികളില്‍ നിന്നും ലോഡ് ഇറക്കിയതിനു ശേഷമാണ് വാഹനങ്ങള്‍ തുടര്‍ സര്‍വ്വീസ് നടത്താന്‍ അനുവദിച്ചത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 35 വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു. അമിതമായി തടി കയറ്റിയ 20 ലോറികള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.
ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.ജി സാമുവല്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എം. സുരേഷ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. 60ല്‍ അധികം ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: