പത്തനംതിട്ട: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്കുന്ന എല്ലാ ഉദ്യോഗ നിയമനങ്ങളും ഭരണഘടനാനുസൃതമായ സാമുദായിക സംവരണം നടപ്പിലാക്കണമെന്ന് സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന് മുല്ലശ്ശേരി ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടന സംവരണം നടപ്പിലാക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യമെങ്കില്‍ ആകാമെന്നും വ്യക്തമാക്കുന്നു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് 2005 ഡിസംബര്‍ 6ന് യുജിസി സംസ്ഥാനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും നിര്‍ദ്ദേശം നല്കി.
2008 മെസ് 28 ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും ഉത്തരവ് പുറപ്പെടുവിച്ചു. 2005 മെയ് 25 ന് കേരളാ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് ഉത്തരവില്‍ സര്‍വ്വകലാശാല ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയുണ്ടായി. സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തിനു വഴങ്ങാത്തത് നീതി നിഷേധമാണെന്ന് മനസിലാക്കി കേരളാ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ് തതായും ജനറല്‍ സെക്രട്ടറി പറഞ്ഞു.
സാംബവ മഹാസഭ മുന്‍ സംസ്ഥാന സെക്രട്ടറി കോ ന്നിയൂര്‍ പി.കെ, ജില്ലാ പ്രസിഡന്റ് സി.കെ അര്ജ്ജുനന്, ഇ. എസ.് ഭസ്ക്കരന്, സതീഷ് മല്ലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: