വടക്കഞ്ചേരി:പാലക്കാട് – തൃശ്ശൂര്‍ ദേശീയ പാതയില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളാവുമ്പോഴും സിഗ്നല്‍ പോയിന്റുകളിലും മറ്റും ക്യാമറ സ്ഥാപിക്കല്‍ കടലാസിലൊതുങ്ങുന്നു.
ദിനംപ്രതി രാപകലന്യേ ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയ പാതയില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ക്ക് പുല്ലുവിലയാണ് വാഹനങ്ങള്‍ നല്‍കുന്നത്. കാഴ്ച്ചപറമ്പ്, കുഴല്‍മന്ദം, ആലത്തൂര്‍ സ്വാതി ജംഗ്ഷന്, ഇരട്ടക്കുളം,വടക്കഞ്ചേരി, എന്നീ ഹൈവേ സിഗ്നല്‍ പോയിന്റുകളിലെല്ലാം കടുത്ത നിയമലംഘനമാണ് വാഹനങ്ങള്‍ നടത്തുന്നതെന്നിരിക്കെ ഗതാഗതവകുപ്പ് നിസ്സഹയാരാവുകയാണ്.
സ്വകാര്യ വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, കള്ളുവണ്ടികള്‍, കെഎസ്ആര്‍ടിസി, സ്വകാര്യ -ടൂറിസ്റ്റ് ബസുകളുടെ അമിത വേഗതയില്‍ ഇവിടങ്ങളില്‍ സിഗ്നല്‍ പോയിന്റുകളില്‍ നിയമലംഘനം പതിവാണ്. ഇത്തരത്തില്‍ സിഗ്നല്‍ പോയിന്റുകളില്‍ അമിത വേഗതയിലുള്ള വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നതുവഴി അപകടം പതിവായിരിക്കുകയാണ്. ദേശീയ പാത നിര്മ്മാണത്തിനുമുമ്പേ മേഖലകളില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു. എന്നാല്‍ ദേശീയ പാതാ നിര്‍മ്മാണത്തോടനുബന്ധിച്ച് സിഗ്നല്‍ സംവിധാനങ്ങള്‍ വന്നെങ്കിലും അപകടങ്ങള്‍ക്ക് കുറവ് വന്നിട്ടില്ലെന്നാണ് പറയുന്നത്.
അമിത വേഗത മൂലം കടുത്ത നിയമലംഘനം നടത്തുന്ന വാഹനങ്ങളെ പിടികൂടുന്നതിനാണ് ഇത്തരം സിഗ്നല്‍ പോയിന്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യമുയര്ന്നത്.
അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ സിഗ്നല്‍ പോയിന്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്കായി രാഷ്ട്രീയ പ്രതിനിധികള്‍, എംഎല്‍എ, ആര്‍ടിഒ, പോലീസ് സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പരാതി നല്‍കിയിരിക്കുകായാണ്. അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളെ പിടികൂടി ഫൈന്‍ ഈടാക്കുന്നതിന് ദേശീയപാതയില്‍ ഇടക്കെപ്പോഴെങ്കിലും പോലീസ് ക്യാമറുമായി നില്‍ക്കാറുണ്ടെന്നു മാത്രം.
കാല്‍നടയാത്രക്കാര്‍ക്കും ചെറുകിട വാഹനങ്ങള്‍ക്കും ഭീഷണിയായി നിയമലംഘനം നടത്തി ചീറിപായുന്ന വാഹനങ്ങളെ പിടികൂടാന്‍ പോലീസിനും കഴിയാത്തതുമൂലം നിര്‍മ്മാണം പൂര്‍ത്തിയായ വാളയാര്‍-വടക്കഞ്ചേരി പാത കുരുതിക്കളമായി മാറുകയാണ്. ദേശീയ പാതകളിലെ സിഗ്നല്‍ പോയിന്റുകളില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങളെപിടികൂടനുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത് ഭരണകൂടമോ പോലീസോ, ഗതാഗത വകുപ്പോ, ദേശീയ പാത നിര്‍മ്മാണ അതോറിറ്റിയോ എന്ന കാര്യത്തില്‍ പരസ്പര പഴിചാരലുകള്മാത്രമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: