മല്ലപ്പള്ളി: ബിജെപി പ്രതിനിധികളുടെ വാര്‍ഡുകളില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നതായി ആരോപിച്ച് കോട്ടാങ്ങലില്‍ ജനകീയ പ്രതിഷേധം.ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് മണിപ്പുഴ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വായ്പൂര് ചന്തയിലെ പ്ലാസ്റ്റിക് സംസ്കരണ യുണിറ്റ് ഉടനെ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര് പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരികുമാര്‍ കോട്ടാങ്ങല്‍,അനീഷ്കുമാര്‍ എം.ആനന്ദ്,മോഹനചന്ദ്രന്,സുനില്‍.തോമസ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: