കൊച്ചി: ലോക ഹൃദയദിനമായ സപ്തംബര്‍ 29 ന് പാലാരിവട്ടം റിനൈ മെഡിസിറ്റി ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലുമായി സഹകരിച്ച് ലോക ഹൃദയദിനം അവബോധന പരിപാടികളിലൂടെയും സൗജന്യ ഹൃദയപരിശോധനയോടെയും ആചരിച്ചു.
കൊച്ചിന് ഐഎംഎ ഹൗസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാരത്തോണ്‍, സൗജന്യ ഹൃദ്രോഗ പരിശോധന, വാക്കത്തോണ്‍, ഹൃദ്രോഗ അവബോധന സെമിനാര്‍ തുടങ്ങിയവ നടന്നു. ഒക്ടോബര്‍ 31 വരെ നീണ്ടു നില്ക്കുന്ന സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പും റിനൈ മെഡിസിറ്റിയില്‍ ഒരുക്കിയിട്ടുണ്ട്. മാരത്തോണ്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ അഡ്വ. ഏബ്രഹാം ജോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. സൗജന്യ ഹൃദയരോഗ പരിശോധന റിനൈ മെഡിസിറ്റി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ചിദംബരനാഥ് നയിച്ചു. ഹൃദയാരോഗ്യ അവബോധന സെമിനാര്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ അഡ്വ. ഏബ്രഹാം ജോണ്‍ ഉദ്ഘാടനം ചെയ്തു.
റിനൈ മെഡിസിറ്റിയില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന സൗജന്യ ഹൃദ്രോഗനിര്‍ണ്ണയ ക്യാമ്പില്‍ കണ്സള്ട്ടേഷന്, ഇ സി ജി, എക്കോ തുടങ്ങിയവ സൗജന്യമായിരിക്കും. ക്യാമ്പില്‍ രോഗം കണ്ടെത്തപ്പെടുന്നവര്‍ക്ക് തുടര്‍ചികിത്സയില്‍ പ്രത്യേക ഇളവുകള്‍ ലഭിക്കുമെന്ന് റിനൈ മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ കൃഷ്ണദാസ് പോളക്കുളത്ത് അറിയിച്ചു. ഡോ. വിനോദ് തോമസ്, മജേഷ് രാഘവന്, സിജോ വി. ജോസഫ്, അഡ്വ. ഏബ്രഹാം ജോണ്‍, ജയേഷ് വി. എസ്., ജേക്കബ് തളിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: