ഒറ്റപ്പാലം:താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗികളുടെ കാത്തിരുപ്പ് ഒഴിവാക്കാന്‍ നടപ്പിലാക്കിയ ടോക്കണ്‍ സംവിധാനം ഉപേക്ഷിച്ചു. ഫാര്‍മസിക്കു മുന്നില്‍ മരുന്നിനായി കാത്തു നിന്നു വലയുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപ്പിലാക്കിയ
പുതിയ ടോക്കണ്‍ പരിഷ്ക്കാരമാണു നിര്‍ത്തലാക്കിയത്.പരിഷ്ക്കാരം പൊതുവെ ഫലപ്രദമെന്നു വിലയിരുത്തുന്നതിനിടിയിലാണു സാങ്കേതിക പ്രശ്നത്തിന്റെ പേരില്‍ ടോക്കണ്‍ സംവിധാനം ഉപേക്ഷിച്ചത്.
വൈദ്യുതി തടസ്സം മൂലമുണ്ടാകുന്ന സാങ്കേതിക പ്രശ്നം ജീവനക്കാര്‍ ഉള്‍പ്പടെയുള്ള രോഗികള്‍ക്കും തലവേദനയായി. ടോക്കണ്‍ സംവിധാനം ഒഴിവാക്കിയതോടെ മരുന്ന് വാങ്ങാന്‍ രോഗികള്‍ പഴയതുപോലെ കാത്ത് നില്ക്കേണ്ടഅവസ്ഥയാണ്. .
ഒ.പി.വിഭാഗത്തില്‍ പ്രതിദിനം ആയിരത്തോളം രോഗികള്‍ എത്തുന്ന ആശുപത്രിയാണിത്. ഫാര്‍മസിക്കു മുന്നിലെ കാത്ത് നില്‍പ്പ് പലപ്പോഴും പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ രണ്ടു മാസം മുമ്പ് ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച ടോക്കണ്‍ മെഷീനാണ് സാങ്കേതിക തകരാറുമൂലം നിശ്ചലമായത്.
ടോക്കണ്‍ സംവിധാനം സുഗമമായി നടപ്പിലാക്കാന്‍ ആശുപത്രിയില്‍ പുതിയ നിയമനം നടത്തിയിരുന്നു.എന്നാലിത് ഉപേക്ഷിച്ച സാഹചര്യത്തില്‍ നിയമനം ലഭിച്ച ജീവനക്കാരിക്ക് ജോലിനഷ്ടമായേക്കാം.
മിഷന്റെസാങ്കേതിക തകരാര്‍ കണ്ടെത്തി പ്രവര്‍ത്തനക്ഷമമാക്കി പുനസ്ഥാപിക്കാന്‍ വീണ്ടും നല്ലൊരു തുക ആവശ്യമായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: