പാലക്കാട്:പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് വരെയുള്ള ‘ശുചിത്വം തന്നെ സേവനം’ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പട്ടാമ്പി നഗരസഭാ ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കി.പരിസ്ഥിതി പ്രവര്ത്തകന് മോഹന്‍ദാസ് ഇടിയത്ത് മുഖ്യാതിഥിയായിരുന്നു. കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ: ഇസ്രയേല്‍ തോമസും കേന്ദ്രത്തിലെ മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: