പാലക്കാട്:കാട്ടാനശല്യത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മലമ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അസി.കണ്‍സര്‍വേറ്ററെ ഉപരോധിച്ചു. മാസങ്ങളായി മലമ്പുഴമണ്ഡലത്തില്‍ കാട്ടാനശല്യം വര്‍ദ്ധിക്കുകയും മൂന്നുപേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ഏക്കറുകണക്കിന് കൃഷിനാശം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് വേണ്ട നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് ഒലവക്കോട് ഡിഎഫ്ഓഫീസിലേക്ക്
മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്. മുണ്ടൂര്‍, പുതുപ്പരിയാരം, മരുതറോഡ്, അകത്തേത്തറ,പുതുശ്ശേരി പഞ്ചായത്തുകളിലാണ് കാട്ടാനശല്യം വ്യാപകമായിരിക്കുന്നത്. പ്രദേശത്ത് വിഹരിക്കുന്ന ആറ് ആനകളെ കാടുകയറ്റിവിടാന്‍ അടിയന്തര നടപടിയെടുക്കണമെന്നും ,വാളയാര്‍ റെയ്ഞ്ചില്‍ വൈദ്യുതവേലി സ്ഥാപിക്കണമെന്നും, കാട്ടാനകളെ തുരത്തുന്നതിന് മുത്തങ്ങയില്‍ നിന്നുള്ളവരെ കൊണ്ടുവരണമെന്നും ബിജെപി ആവശ്യപ്പെട്ടു.
വാളയാര്‍ റെയ്ഞ്ചിനു കീഴിലെ വിവിധ പ്രദേശങ്ങളില്‍ വിഹരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാടുകയറ്റാന്‍ വയനാട് മുത്തങ്ങയില്‍ നിന്നുള്ള സംഘത്തെ എത്തിക്കുഅസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം. വിമല്‍ പറഞ്ഞു.
സിസിഎഫുമായി സംസാരിച്ച് തിങ്കളാഴ്ച തന്നെ സംഘത്തെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും.വാളയാര്‍ റെയ്ഞ്ചിനു കീഴില്‍ ചടയന്കാലായ, തെക്കേമലമ്പുഴ, ചീക്കുഴി, ചാവടിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ 32 ലക്ഷം രൂപാ ചെലവില്‍ 11കിലോമീറ്ററില്‍ സൗരോര്‍ജവേലി നിര്‍മാണത്തിനുള്ള പ്രോപോസല് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിനകം ടെണ്ടര്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി.ജനജാഗ്രതാ സമിതികള്‍ എല്ലായിടങ്ങളിലും രൂപവത്കരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും ജനങ്ങളുമായി സഹകരിച്ച് സൗരോര്‍ജവേലിയുടെ അറ്റകുറ്റപ്പണി നടത്തുന്ന കാര്യം പരിഗണിക്കും.ഇതേ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ഒലവക്കോട് റെയ്ഞ്ചിനു കീഴില്‍ ധോണി മുതല്‍ കട്ടിക്കല്‍ വരെ എട്ടുകിലോമീറ്ററില്‍ ഫെന്‍സിങ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്ന് വാച്ചര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ഒലവക്കോട് റെയ്ഞ്ച് ഓഫീസര്‍ പി. രാകേഷ് പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ നേതൃത്വം നല്കി.മലമ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എന്‍. ഷണ്മുഖന്, സുരേഷ്, എ.സി. മോഹനന്, പ്രതാപന്, സുരേഷ് വര്‍മ, സജിതാ ബാബു, ശാലിനി, സുബ്രഹ്മണ്യന്, ശശികുമാര്‍, ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: