കൊച്ചി: കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതില്‍ നിന്ന് കെഎംആര്‍എല്‍ പിന്മാറുന്നു. മെട്രോ കൂടുതല്‍ ജനകീയമാക്കാനും വരുമാനവര്‍ധനവിനുമായി നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച്് കെഎംആര്‍എല്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍, സ്വകാര്യ ബസ്സുകളെയും കെഎസ്ആര്‍ടിസി ബസ്സുകളെയും ബാധിക്കുന്ന തീരുമാനം വേണ്ടെന്ന നിലപാടാണ് അധികൃതര്‍ക്ക്.
നിരക്ക് കുറച്ച് ബസ്സ് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുപകരം നഗരത്തില്‍ കാറുകളില്‍ സഞ്ചരിക്കുന്നവരെ മെട്രോയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. യാത്രക്കാര്‍ കാര്‍ ഉപേക്ഷിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്നതോടെ നഗരത്തിലെ മലിനീകരണം ഇല്ലാതാക്കാനാണ് ശ്രമം. ഈ ലക്ഷ്യത്തോടെയാണ് മെട്രോ ആരംഭിച്ചതെന്നാണ് ഇപ്പോള്‍ കെഎംആര്‍എല്‍ അധികൃതരുടെ നിലപാട്.
ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ 40 രൂപയാണ് മെട്രോ യാത്രയ്ക്ക് ചെലവ്. എന്നാല്‍ ബസ്സില്‍ വന്നാല്‍, 15 രൂപയില്‍ താഴെ മാത്രമാണ് ചെലവ്. ആലുവയില്‍ നിന്ന് മെട്രോ സര്‍വീസ് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടായി. മെട്രോ കൂടുതല്‍ ജനകീയമാക്കാന്‍ നിരക്ക്് കുറയ്ക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചന നടന്നത്.
എന്നാല്‍, ഇപ്പോള്‍ സ്ഥിരം യാത്രക്കാര്‍ക്ക് മാത്രമായി ഇളവ് നല്‍കുന്നതിനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ തയ്യാറാക്കിവരികയാണ്. മെട്രോ മഹാരാജാസിലേക്ക് നീട്ടുന്നതോടെ ഇളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: