മട്ടാഞ്ചേരി: ലോകകപ്പ് ഫുട്ബോള്‍ ഗോള്‍ പോസ്റ്റിറക്കാന്‍ നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയവരെ പോലീസ് വിരട്ടി. ഫോര്‍ട്ടുകൊച്ചി പരേഡ് മൈതാനിയിലും വെളി മൈതാനിയിലുമായി നാല് ഗോള്‍ പോസ്റ്റുകളാണ് സ്ഥാപിക്കുന്നത്. പോസ്റ്റിറക്കാന്‍ കൂലി ആവശ്യപ്പെട്ട് ഐഎന്‍ടിയുസി, സിഐടിയു ചുമട്ടുതൊഴിലാളികളാണ് എത്തിയത്.
അണ്ടര്‍ 17 ലോകകപ്പ് കളിക്കാരുടെ പരിശീലന മൈതാനിയാണിത് രണ്ടും. അന്താരാഷ്ട നിലവാരത്തിലാക്കാനുള്ള മൈതാന നവീകരണം അവസാനഘട്ടത്തിലാണ്. സാധാരണഗതിയില്‍ കോണ്ട്രാക്റ്റ് തൊഴിലാളികളാണ് ആരുതന്നെ ഇറക്കിയാലും കൂലി വേണമെന്നായതോടെ ബന്ധപ്പെട്ടവര്‍ പോലീസ് സഹായം തേടി. പോലീസ് നോക്കുകൂലി അനുവദിക്കില്ലെന്ന ഉറച്ച നിലപാടെടുത്തതോടെ ഇരുയൂണിയന് തൊഴിലാളികളും പിന്മാറി. ഒടുവില്‍ ഗോള്‍ പോസ്റ്റുകള്‍ നവീകരണ തൊഴിലാളികള്‍ ഇറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: