കൊച്ചി: ഇരുനൂറ് രൂപ മുദ്രപത്രത്തില്‍ ഒപ്പിട്ട് വാങ്ങിയ ശേഷം എസ്സി പ്രൊമോട്ടര്‍മാരെ അകാരണമായി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഇഷ്ടക്കാരെ നിയമിക്കുന്ന നടപടി അനുവദിക്കില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
എസ്സി പ്രൊമോട്ടറായി മികച്ച പ്രകടനം കാഴ്ചവച്ച യുവതിയെ അകാരണമായി സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.ഏല്‍പ്പിച്ച ജോലി തൃപ്തികരമായി ചെയ്യാത്തതുകൊണ്ടാണ് പരിച്ചുവിട്ടതെന്ന പട്ടികജാതി വികസന ഓഫീസറുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പരാതികാരിക്ക് മറ്റൊരു തൊഴിലും ലഭിക്കാത്ത സാഹചര്യത്തില്‍ താത്കാലികമായി എസ്സി പ്രൊമോട്ടറായി തുടരാന്‍ സാഹചര്യമൊരുക്കണമെന്നും കമ്മീഷന് എറണാകുളം പട്ടികജാതി വികസന ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
മാറാട് വി.പി പീറ്റര്‍ റോഡില്‍ എംഎ ബിന്ദു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 41 വയസുള്ള പരാതിക്കാരി ബിഎസ്സി ബിരുദധാരിയാണ്. 50 വയസ് വരെ താത്കാലികമായി ജോലിയില്‍ തുടരാമെന്നിരിക്കെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. 2012 മുതല്‍ 2015 വരെ എസ്സി പ്രൊമോട്ടറായി പരാതിക്കാരി ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതായി സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: