മാനന്തവാടി: ജില്ലയിലെ പ്രധാന റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് സ്വ കാര്യബസ്സുകള് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയോഷന്. കല്‍പ്പറ്റ-പടിഞ്ഞാറെത്തറ, മാനന്തവാടി-നിരവില്‍പ്പുഴ റോഡുകള്‍ ബസ്സുകള്‍ സര്‍വ്വീസ് നത്താന്‍ കഴിയാത്തവിധം തകര്‍ന്നിട്ടും അറ്റകുറ്റപ്പണി നടത്താ ന് പോലും അധികൃതര്‍ തയ്യാറാവുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് 20 മുതല്‍ ഈ റൂട്ടുകളിലൂടെയുള്ള സ്വകാര്യബസ്സ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയോഷന് ഭാരവാഹികള്‍ അറിയിച്ചു.
മാനന്തവാടി-നിരവില്‍പ്പുഴ റോഡില്‍ വെള്ളമുണ്ട മുതല്‍ നിരവില്‍പ്പുഴ വരെയുള്ള പത്ത് കിലോമീറ്റര്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. റോഡ് നവീകരണത്തിനായി ഫണ്ടനുവദിച്ചെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യാതൊരു പ്രവൃത്തിയും ഇതുവരെയും തുടങ്ങുകയോ കുഴികള്‍ അടക്കാനുള്ള നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. ഈ റൂട്ടിലൂടെ ഇരുപത് സ്വകാര്യബസ്സുകള്‍ നൂറിലധികം ട്രിപ്പ് സര്‍വ്വീസ് നിരവില്പ്പുഴയിലേക്ക് നടത്തുന്നുണ്ട്. യാത്രക്കാര്‍ കൂടുതലുണ്ടാവുന്ന സ്കൂള്സമയങ്ങളി ല്‍ ബസ്സിന്റെ സ്പ്രിംഗ്സെറ്റ് തകര്‍ന്ന് വഴിയില്കുടുങ്ങുന്നത് നിത്യസംഭവമാണ്. ഇതോടെ ഈ റൂട്ടിലെടെയു ള്ള സര്‍വ്വീസ് ബസ്സുടമകള്‍ക്ക് വന്‍ ബാധ്യതയായിമാറുകയാണ്.
പടിഞ്ഞാറെത്തറ വഴി കല്‍പ്പറ്റയിലേക്കുള്ള റോഡിന്റെ അവസ്ഥയും തികച്ചും ശോചനീയമാണ്. പടിഞ്ഞാറെത്തറ മുതല്‍ കല്‍പ്പറ്റ വരെയുള്ള 20 കിലോമീറ്റര്‍ റോഡിന്റെ പലഭാഗങ്ങളുമാണ് തകര്‍ന്നത്. റോഡില്‍ പലയിടത്തും കിണറിനെ വെല്ലുന്ന കുഴികളാണ് രൂപപെട്ടിരിക്കുന്നത്. ഈ റൂട്ടിലും 25 സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ആക്ഷന്‍കമ്മറ്റി രൂകീകരിച്ച് നാട്ടുകാര്‍ സമരം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് പാച്ച്വര്‍ക്കുകള്‍ നടത്തിയത്. എന്നാല്‍ ഇത് മുഴുവന്‍ തകര്‍ന്നുകഴിഞ്ഞു. രണ്ട് റൂട്ടിലെയും അമ്പതോളം ബസ്സുകള്‍ ഈ മാസം 20 മുതല്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു കൊണ്ട് സമരം നടത്തും.
പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികളായ എം.പി.മുഹമ്മദ്, എ.കെ.മുത്തലിബ്, കെ.ജാഫര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: