പള്ളുരുത്തി: എം. സ്വരാജ് എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ പാര്‍ട്ടിക്കാരും പോലീസും ചേര്‍ന്ന് കണ്ണങ്ങാട്ട് ഐലന്റ് പാലം അടച്ചു പൂട്ടിച്ചു. കഴിഞ്ഞ 9ന് പാലം തുറന്നു നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അവസാന ഘട്ടത്തില്‍ ഉദ്ഘാടനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇടക്കൊച്ചിയില്‍ വ്യാപക പ്രതിഷേധവും അരങ്ങേറി.ബിജെപിയുള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരുന്നു. പ്രതീകാത്മകമായി പാലംതുറന്നു നല്കല് കഴിഞ്ഞതോടെ കാറുള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകാനും തുടങ്ങി. ഈ സംഭവം പാര്‍ട്ടിക്കും എംഎല്‍എമാര്‍ക്കും ക്ഷീണമുണ്ടാക്കിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ സമരം ചെയ്ത് പാലം തുറന്നു നല്കിയതും എംഎല്‍എയെ പ്രകോപിപ്പിച്ചതായും പറയുന്നു. നിരന്തരം ചെയ്യുന്ന മഴമൂലം റോഡിന്റെ ടാറിംങ്ങ് നടക്കില്ലെന്ന് ഉറപ്പാണ്. എളുപ്പവഴിയിലൂടെ ജനം സഞ്ചരിക്കുന്നത് തടസ്സപ്പെടുത്തിയ എംഎല്‍എയുടെ നടപടിയും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യംപോലും അനുവദിക്കില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ചില പാര്ട്ടിക്കാര് നടത്തിയതായും പ്രദേശവാസികള്‍ പറയുന്നു. എംഎല്‍എയുടെ നടപടി സിപിഎമ്മിനും പ്രാദേശികമായി തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: