കൊച്ചി: ജില്ലയെ ക്ഷയരോഗ വിമുക്തമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടി പ്രകാരമുള്ള സേവന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന പരിപാടിയാണിത്.
തൃപ്പൂണിത്തുറ ലക്ഷ്മി ആശുപത്രിക്ക് സൗജന്യ മരുന്നുകള്‍ വിതരണം ചെയ്ത് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം ചെയ്തു. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെ ക്ഷയരോഗം പൂര്‍ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം വേഗത്തില്‍ നേടുന്നതിനുള്ള ശ്രമങ്ങളാണ് ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന് അധ്യക്ഷനായി. ജില്ലയില്‍ നടപ്പിലാക്കുന്ന ടിബി ഫ്രീ എറണാകുളം കാമ്പയിന് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. ജില്ലയിലെ 44 സ്വകാര്യ ആശുപത്രികള്‍ പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയായി ഉയര്‍ത്തി കാണിക്കപ്പെടുന്നുണ്ട്.
അമൃത മെഡിക്കല്‍ കോളേജ്, ഐഎംഎ, കെജിഎംഒഎ, ഐഎപി, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയെ കുറിച്ച് ജില്ലാ ടിബി ഓഫീസര്‍ ഡോ. ശരത്റാവു വിശദീകരിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ലാപ്രോഗ്രാം മാനേജര്‍ ഡോമാത്യൂസ് നമ്പേലി, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജിതേഷ്.കെ.എ എന്നിവര്‍ സംസാരിച്ചു.
ഡോ.സച്ചിദാനന്ദ കമ്മത്ത് (ഐഎപി), ഡോകെ നാരായണന്, ഡോജൂനൈസ് റഹ്മാന്(ഐഎംഎ), ഡോ കെ.വി. ബീന (അമൃത ആശുപത്രി), അമൃത മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.എസ്. രാകേഷ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് വിനു എ എന്നിവര്‍ സംബന്ധിച്ചു. സ്വകാര്യ ആശുപത്രികളുമായി കൈകോര്‍ക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: