പാലക്കാട്:കോട്ടായി പോലീസിന്റെ അനാസ്ഥയില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. സ്വാമിനാഥനു നേരെ രണ്ടുതവണ കൊലപാതക ശ്രമം നടന്നുവെന്ന പരാതി അന്വേഷിക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയത്.
ആഗസ്റ്റ് 31 ന് പ്രേമകുമാരി ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് സ്വാമിനാഥനെ വൈദ്യുതി ഷോക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമം നടന്നിരുന്നു. പിറ്റേന്ന് ഇതേ കുറിച്ച് കോട്ടായി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലായെന്ന് ബന്ധുക്കള്‍ പറയുന്നു.മുപ്പത്തിയൊന്നാം തിയതിയിലെ വധശ്രമത്തെ തുടര്‍ന്ന് സമീപത്തായി താമസിച്ചിരുന്ന മരുമകള്‍ ഷീജ വൃദ്ധമാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങുകയായിരുന്നു.പ്രേമ കുമാരിയുടെ സഹോദര പുത്രിയാണ് ഷീജ.എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ മകന് രോഹിത് ഒറ്റപ്പാലം മാങ്കുറിശ്ശിയിലെ ഷീജയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. അവധി ദിവസങ്ങളില്‍ മാത്രമാണ് വീട്ടിലെത്താറുള്ളത്. സൈനികനായ മകന് പ്രദീപ്കുമാറിന്റെ ഭാര്യയാണ് ഷീജ.
സമീപത്തെ ക്വാറിയിലേക്ക് പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പാടശേഖര സമിതി സെക്രട്ടറിയായ സ്വാമിനാഥന് പാലം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇതിന് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.
സംഭവസ്ഥലത്തെത്തിയ പോലീസിന്റെ ശാസ്ത്രീയ പരിശോധനയാണ് പ്രതിയിലേക്ക് എത്തിച്ചത്. വിരലടയാളവിദഗ്ദര്‍ നടത്തിയ പരിശോധനയില്‍ ഇവരെ കൂടാതെ നാലമതൊരാളുടെ വിരലടയാളം കണ്ടെത്തിയിരുന്നു. ഷീജയുടെ ഫോണ്‍വിളികളും മറ്റും പ്രതിയെ പിടികൂടുന്നതിന് സഹായിച്ചു.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രതി പോലീസ് പിടിയിലാവുന്നത്. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാകമാണെന്ന നിഗമനത്തിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: