സഹിച്ചിരുന്ന് കഴിച്ചോളൂ…
കൊച്ചി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ചെന്നാല്‍ ഇഷ്ട ഭക്ഷണം വേണ്ടുവോളം കിട്ടും. പക്ഷേ, ഒന്നു മൂത്ര ശങ്ക തീര്‍ത്തിട്ട് ഭക്ഷണം കഴിക്കാമെന്ന് വെച്ചാലോ? വഴിയിരികിലോ കുറ്റിക്കാടിനടുത്തോ കാര്യം സാധിക്കേണ്ടി വരും. ഇല്ലെങ്കില്‍ സഹിച്ചിരുന്ന ഭക്ഷണം കഴിക്കാനേ നിവൃത്തിയുള്ളൂ.
ജില്ലയിലെ പല ചെറുകിട ഹോട്ടലുകളിലും മൂത്രപ്പുരയില്ലാത്ത അവസ്ഥയാണ്. ഉള്ളവയാകട്ടെ പൂട്ടിയ നിലയിലുമാണ്. ചില ഹോട്ടലുകള്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് മാത്രമേ ടോയ്ലറ്റ് തുറന്നുകൊടുക്കുകയുള്ളൂ.
ബസ് സ്റ്റാന്‍ഡുകളിലെ വൃത്തിയില്ലാത്ത ശൗചാലയങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഹോട്ടലില്‍ കയറുന്നവരാണ് പെട്ട് പോകുന്നത്. സ്ത്രീകളാണ് ഹോട്ടലുകളിലെയും റസ്്റ്റോറന്റുകളിലെയും ശൗചാലയങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നത്. എന്നാല്‍, നിരാശയാണ് ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: