മുണ്ടൂര്‍:എഴക്കാട് കഴിഞ്ഞദിവസം രാത്രി നടന്ന സിപിഎം- ഡിവൈഎഫ്ഐ സംഘര്‍ഷം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.എഴക്കാട് 17-ാം വാര്‍ഡില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തില്‍ എഴക്കാട് സ്വദേശി സുജിത്ത് (31)ന്റെ പരാതിയില്‍ സൂരജ് ,സനൂപ് ,അനുരാജ് ,അഖില്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന തര്‍ക്കവുമായിരുന്നു മര്‍ദ്ദനത്തിന് കാരണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കോങ്ങാട് എസ് ഐ ഹരീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: