പള്ളുരുത്തി: നിര്‍മ്മാണം പൂര്‍ത്തിയായ ഇടക്കൊച്ചി – കണ്ണങ്ങാട്ട് ഐലന്റ് പാലത്തിന്റെ ഉദ്ഘാടനം അനിശ്ചിതമായി നീട്ടിവെച്ചു. ഇന്ന് പാലം മന്ത്രി ജി. സുധാകരന് പൊതുജനത്തിനായി തുറന്നു നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നൂറുകണക്കിന് പ്രചരണ ബോര്‍ഡുകളാണ് സ്ഥാപിച്ചത് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയായിട്ടില്ലെന്നാണ് ഉദ്ഘാടനം നീട്ടിവെച്ചുകൊണ്ടുള്ള ഔദ്യോഗിക വിശദീകരണം.
പാലം തുറന്നു നല്കുന്ന പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. 36 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പള്ളുരുത്തി, പെരുമ്പടപ്പ്, കുമ്പളങ്ങി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് ഗതാഗതക്കുരുക്ക് ഇല്ലാതെ നഗരവുമായി ബന്ധപ്പെടാനുള്ള എളുപ്പമാര്‍ഗ്ഗമാണ് കണ്ണങ്ങാട്ട് ഐലന്റ് പാലം തുറക്കുന്നതോടെ സാദ്ധ്യമാവുന്നത്. തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിരുത്തരവാദ സമീപനത്തിന്റെ ഏറ്റവും പുതിയ തെളിവാണ് കണ്ണങ്ങാട്ട് ഐലന്റ് പാലം ഇനിയും തുറന്നു നല്‍കാത്തതിലൂടെ വെളിവാകുന്നത്.
പാലവുമായി ബന്ധപ്പെടുന്ന രണ്ടു കിലോമീറ്റര്‍ നീളം വരുന്ന കണ്ണങ്ങാട്ട് റോഡ് വീതികൂട്ടി പുനര്‍നിര്‍മ്മാണം നടത്തേണ്ടതായിട്ടുണ്ട്. പാലവുമായി ബന്ധപ്പെടുന്ന റോഡിലെ പ്രധാന കലുങ്ക് ജീര്‍ണ്ണിച്ച് അപകടാവസ്ഥയിലുമാണ് പാലം തുറന്നു നല്കല് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പൊതുജനം കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: