കോട്ടയം: ശ്രീകൃഷ്ണ ജീവിതം വരച്ച് കാട്ടുന്ന അന്താരാഷ്ട ശ്രീകൃഷ്ണ കേന്ദ്രം ചാലക്കുടിക്ക് സമീപം കൊടകരയില്‍ വരുന്നു. ബാലഗോകുലത്തിന്റെ ഉടമസ്ഥതയില്‍ നൂറേക്കറിലായിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഏഴ് നിലകളോടെയുള്ള ശ്രീകൃഷ്ണക്ഷേത്രമാണ് ആദ്യം നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. ഇതിലേയ്ക്കായി കണ്ണന് ഒരു കാണിയ്ക്ക എന്ന പേരില്‍ ശോഭായാത്രകളില്‍ ധനസമര്പ്പണമുണ്ടാകുമെന്ന് സംസ്ഥാന കാര്യദര്‍ശി കെഎന്‍ സജികുമാര്‍ പറഞ്ഞു. ശ്രീകൃഷ്ണ കേന്ദ്രത്തില്‍ ക്ഷേത്രം കൂടാതെ മ്യൂസിയം,നക്ഷത്ര വനം എന്നിവ ഉണ്ടാകും. നിലവില്‍ 75 പശുക്കളുള്ള ഗോശാലയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: