കോട്ടയം: കളക്ട്രേറ്റ് വാര്‍ഡ് വികസന സമിതിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റിന് സമീപം കുട്ടികളുടെ പാര്‍ക്കില്‍ നാളെ ഓണാഘോഷം നടക്കും. രാവിലെ 10ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കായികമത്സരങ്ങള്‍. ഉച്ചയ്ക്ക് 12ന് നടക്കുന്ന ഓണക്കൂട്ടായ്മയില്‍ അഡ്വ.ജോസഫ് എബ്രഹാം അദ്ധ്യക്ഷനാകും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്.സോന ഉദ്ഘാടനം നിര്‍വ്വഹിക്കും. അഡ്വ.എന്‍. കെ.നാരായണന് നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. പൂക്കളമത്സര വിജയികള്‍ക്ക് മുന്‍നഗരസഭാ അദ്ധ്യക്ഷന്‍ പി.ജെ. വര്‍ഗീസ് സമ്മാനം വിതരണം ചെയ്യും. കുടുംബശ്രീ മത്സരങ്ങളുടെ സമ്മാനദാനം എസ്.ഗോപകുമാര്‍ നിര്‍വ്വഹിക്കും. നടി.ശശികുമാര്‍, അഡ്വ.സന്തോഷ് കണ്ടംചിറ, റീബാവര്‍ക്കി, രാജം.ജി.നായര്‍, ഉതുപ്പ് കുരുവിള, കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 1 മുതല്‍ ഓണസദ്യ. സമ്മേളനത്തില്‍ വാര്‍ഡിലെ 50 മുതിര്‍ന്ന പൗരന്മാര്ക്ക് ഓണക്കോടി സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: