വൈപ്പിന്‍: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് പണം വാങ്ങി മെമ്മറി കാര്‍ഡില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി നല്കിയ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. എടവനക്കാട് ഇല്ലത്ത്പടി ആലിയം വീട്ടില്‍ നിസ്സാര്‍ (39) ആണ് പിടിയിലായത്. എടവനക്കാട് സെയ്ത് മുഹമ്മദ് റോഡ് ബസ് സ്റ്റോപ്പിലെ സിയാന് സ്റ്റുഡിയോ ഉടമയാണ് ഇയാള്‍.
ഒരു രക്ഷിതാവ് ആലുവ റൂറല്‍ എസ്പിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരോടൊപ്പം ഞാറയ്ക്കല്‍ എസ്ഐ ആര്. രഗീഷ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എഎസ്ഐ. സൗമ്യന്‍, സിപിഒ ജോസി ഡേവിഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിസാറില്‍നിന്ന് അശ്ലീല ചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തു. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: