കണ്ണൂര്‍: കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുളള ആനുകൂല്യങ്ങളുടെ വിതരണം നാളെ കണ്ണൂര്‍ ജവഹര്‍ ലൈബ്രററി ഹാളില്‍ നടക്കുമെന്ന് കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് അരക്കന്‍ ബാലന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുളള സ്വര്‍ണ്ണപ്പതക്ക വിതരണവും വര്‍ദ്ധിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഇതര ആനുകൂല്യങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. സ്വര്ണ്ണപതക്ക വിതരണോദ്ഘാടനം ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അരക്കന്‍ ബാലന് അധ്യക്ഷത വഹിക്കും. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി വര്‍ദ്ധിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഇതര ആനുകൂല്യങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്‍.എന്‍.ബേബി കാസ്ട്രോ, കെ.വി.സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: