നെടുങ്കണ്ടം: കാര്‍ നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 11.30 ഓടുകൂടിയാണ് അപകടം നടന്നത്. പാമ്പാടുംപാറയില്‍ നിന്നും 1 കിലോമീറ്റര്‍ മാറി നൂറേക്കര്‍ ഭാഗത്താണ് അപകടം നടന്നത്. മെയിന്‍ റോഡില്‍ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ നൂറേക്കര്‍ എസ്റ്റേറ്റ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ ലബ്ബക്കട സ്വദേശി ബേബി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തില്‍ കാര്‍ ഭാഗീകമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: