പിരായിരി:പിരായിരി പഞ്ചായത്തില്‍ കാലങ്ങളായി തെരുവുനായശല്യം രൂക്ഷമാവുമ്പോഴും പഞ്ചായത്തധികൃതര്‍ക്ക് അനങ്ങാപ്പാറനയം.
പിരായിരി ചുങ്കം മുതല്‍ കൊടുന്തിരപ്പുള്ളി വരെയുള്ള മേഖലയിലാണ് കാലങ്ങളായി തെരുവുനായശല്യം തുടര്‍ക്കഥയാവുന്നത്. കണ്ണോട്ട്കാവ്, അയ്യപ്പന്‍കാവ്,പള്ളിക്കുളം, തരവത്ത്പടി മേഖലയില്‍ രാത്രികാലങ്ങളില്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
വഴിയോരത്ത് വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ മൂലം ഇവിടം അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്. രാത്രി 10 മണി കഴിഞ്ഞാല്‍ പ്രദേശങ്ങളില്‍ തമ്പടിക്കുന്ന നായ്ക്കൂട്ടം കാല്നടവാഹനയാത്രക്കു ഭീഷണിയായിരിക്കുകയാണ്. പള്ളിക്കുളം മേഖലയില്‍ രാത്രികാലങ്ങളില്‍ പത്തിലധികം നായ്ക്കളാണ് മാസങ്ങളായി വിഹാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
പിരായിരി പഞ്ചായത്തിലെ 9,0 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് മാലിന്യനിക്ഷേപത്തിന് ഭരണകൂടം പരിഹാരം കാണാത്തത് ഇവിടം തെരുവ് നായക്കള് കയ്യടക്കിയിരിക്കുന്നത്. മാലിന്യനിക്ഷേപത്തിനെതിരെപഞ്ചായത്തധികൃതര് പള്ളിക്കുളത്ത് ബോര്ഡുസ്ഥാപിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ ബോര്‍ഡും അപ്രത്യക്ഷമായ നിലയിലാണ്. എന്നാല്‍ തെരുവ് നായ്ക്കളുടെ ശല്യം വീടുകളിലേക്ക് വ്യാപിച്ചതായി സമീപവാസികള്‍ പറയുന്നു. വീടുകളിലും ഫ്ളാറ്റുകളിലെയും കോമ്പൗണ്ടുകളില്‍ കയറി വസ്ത്രങ്ങളും ചെരുപ്പുകളും കടിച്ചുകൊണ്ടുപോവുന്നതും നിത്യസംഭവമായിരിക്കുകയാണെന്ന് പള്ളിക്കുളത്തെ വീട്ടുകാര്‍ പറയുന്നു.
മേഖലയില്‍ തെരുവുവിളക്കുകള്‍ കാലങ്ങളായി കണ്ണടച്ചതോടെ രാത്രികാലങ്ങളില്‍ ഇരുട്ടുവീണ പ്രദേശത്ത് നായക്കളെ കാണാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് കാരണമാവുന്നു.നിരവധി അപകടങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പള്ളിക്കുളം മേഖലയിലുണ്ടായിട്ടുള്ളത്.
എന്നാല്‍ പള്ളിക്കുളം പിരായിരി മേഖലയില്‍ മാലിന്യ നിക്ഷേപത്തിനു പരിഹാരമായി മാലിന്യനിക്ഷേപകേന്ദ്രമോ മാലിന്യസംസ്കരണ യൂണിറ്റുകളോ സ്ഥാപിക്കകയോ ചെയ്യണമെന്നും കാലങ്ങളായുള്ള ആവശ്യം ഇതുവരെ ചെവികൊണ്ടിട്ടില്ല. തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നുമുള്ള ആവശ്യത്തിന് ഭരണകൂടം തയ്യാറാവാത്തതിനാല്‍ പ്രദേശവാസികള്‍ പ്രതിഷേധസമരമുള്പ്പടെയുള്ള നടപടികള്‍ക്കൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: