കല്‍പ്പറ്റ:ഓൺലൈൻ വീഡിയോ ഗെയിമായ ബ്ലൂ വെയിലിനെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.അരുൾ ആർ.ബി.കൃഷ്ണ. കുട്ടികൾ അസാധാരണമായ രീതിയിൽ പെരുമാറുന്നതും ശരീരത്തിൽ മുറിവുകളോ മറ്റോ ഏൽപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസ് അധികാരികളെ വിവരം അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റ് സൗകര്യമുളള കംപ്യൂട്ടർ ഉപയോഗിക്കുന്നതിന് പൊതുവായ സ്ഥലം മാത്രം കുട്ടികൾക്ക് അനുവദിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: