ബ്യൂറോക്രസിയുടെ ഉന്നതശ്രേണിയില്നിന്ന് രാഷ്ട്രീയത്തിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തിമുദ്ര പതിപ്പിച്ച ഭരണകര്‍ത്താവും കേരളത്തിന്റെ അഭിമാനവുമാണ്. നിര്‍ധന കുടുംബത്തില്‍ ജനിച്ച അദ്ദേഹം വര്‍ധിത മനോവീര്യവും ത്രീവയത്നവുംകൊണ്ടാണ് ഉന്നത ശ്രേണിയില്‍ എത്തിയത്. അദ്ദേഹത്തെ മോദി സര്‍ക്കാര്‍ മന്ത്രിയാക്കി കേരളത്തിന് പ്രാതിനിധ്യം നല്കി.
ക്രിസ്ത്യാനികളെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള പാലമായൊക്കെ ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഈ നടപടിയെ വിലയിരുത്തുന്നു. ചാനല്‍ ചര്‍ച്ചാ നായകരെ, ഇന്ത്യ മതേതര രാജ്യമാണ്. വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കരുത്. വര്‍ഗീയത പരത്തുന്ന രാഷ്ട്രീയ ചര്‍ച്ചക്കാരെ ചര്‍ച്ചയില്‍നിന്നും ഒഴിവാക്കണം. മതേതര ഇന്ത്യയുടെ മന്ത്രിയാണ് കണ്ണന്താനവും.
അഡ്വ. പി. കെ. ശങ്കരന്‍കുട്ടി
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: