കാക്കനാട്: ഓണക്കാലത്ത് പൊതുവിപണയില്‍ ആവശ്യസാധനങ്ങളുടെ വില്‍പ്പനയില്‍ തട്ടിപ്പും വെട്ടിപ്പും നടത്തിയതിന് ലീഗല്‍ മെട്രോളജിയുടെ പരിശോധനയില്‍ കുടുങ്ങിയത് ആറ് വ്യാപാരികള്‍. ലൈസന്‍സില്ലാതെ വാട്ടര്‍ മീറ്റര്‍ വില്‍പ്പന നടത്തിയ ആള് ഉള്‍പ്പെടെയാണ് പിടിയിലായത്. ചൂഷണത്തിനിരയായ ഉപഭോക്താക്കള്‍ കാക്കനാട് ലീഗല്‍ മെട്രോളജി ആസ്ഥാനത്ത് ഓണക്കാലത്തെ കണ്ട്രോള് റൂമില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ കുടുങ്ങിയത്.
ഉപഭോക്താക്കളുടെ പരാതി പ്രകാരം മെട്രോളജിയുടെ സഞ്ചരിച്ചിരുന്ന സ്ക്വാഡുകള്‍ ഉടന്‍ സ്ഥലത്തെത്തി പരാതി പരിശോധിച്ച്് നടപടിയെടുക്കുകയായിരുന്നു. ആകെ 14 പരാതികള്‍ ലഭിച്ചതില്‍ നിയമ പ്രകാരമല്ലാതെ വില്‍പ്പന നടത്തിയ ആറ് വ്യാപാരികള്‍ക്കെതിരെയാണ് കേസെടുത്തത്. ഹോട്ടലുകളില്‍ കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുക, പായക്കറ്റുകളില്‍ നിര്മാതവിന്റെ ടെലിഫോണ്‍ ഉള്‍പ്പെടെയുള്ള നിയമപ്രകാരമുള്ള വിവരങ്ങള്‍ ചേര്‍ക്കാതിരിക്കുക, സിഗരറ്റുകള്‍ വിലകൂട്ടി വില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് വ്യാപാരികള്‍ക്കെതിരെ കേസെടുത്തത്. ലൈസന്‍സില്ലാതെ വാട്ടര്‍ മീറ്റര്‍ വില്‍പ്പന നടത്തിയ വ്യാപരിക്കെതിരെ ലീഗല്‍ മെട്രോളജി നിയമ പ്രകാരമാണ് കേസെടുത്തത്. മറ്റ് വ്യാപാരികള്‍ക്കെതിരെ പാക്കേജഡ് കമ്മോഡിറ്റീസ് ആക്ടനുരിച്ച് കേസെടുത്തു. കഴമ്പില്ലാത്ത പരാതികള്‍ ഉപേക്ഷിക്കുകയും ചെയ്തു.
മെട്രോളജിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം സഞ്ചരിച്ച സ്പെഷല്‍ സ്ക്വാഡുകള്‍ ഉപഭോക്താക്കളുടെ പരാതി ലഭിച്ചാലുടന്‍ സ്ഥലത്തെത്തി പരാതി പരിശോധിച്ച്് നടപടിയെടുക്കുകയായിരുന്നു. അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പാക്കേജഡ് കമോഡിറ്റീസ് ചട്ടം 18 പ്രകാരവും വിലരേഖപ്പെടുത്താതെ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി ആക്ട് 36(1) പ്രകാരം തുടര്‍ന്നും നടപടിയെടുക്കുമെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്. റാംമോഹന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: