ആലുവ: വാണിജ്യാവശ്യത്തിനുള്ള സ്പിരിറ്റ് സൂക്ഷിക്കാനുള്ള ലൈസന്‍സിന്റെ മറവില്‍ സ്പിരിറ്റ് മറിച്ചു വിറ്റയാള്‍ പിടിയിലായി. 4095 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. നെടുമ്പാശേരി അറക്കല്‍ ആരോമാറ്റസ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സിയായ നെടുമ്പാശ്ശേരി മേയ്ക്കാവ് വര്‍ഗീസാണ് (54) പിടിയിലായത്.
സ്പിരിറ്റ് മറിച്ചു വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.എസ്. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കമ്പ്യൂട്ടറിന്റെ മദര്‍ ബോര്‍ഡ് വൃത്തിയാക്കാനുള്ള ലായനി ഉണ്ടാകുന്നതിന് വേണ്ടിയാണ് വര്‍ഗീസിന് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്.
4095 ലിറ്റര്‍ സ്പിരിറ്റാണ് ഇവിടെ പതിനെട്ട് വീപ്പകളിലായി സൂക്ഷിച്ചിരുന്നത്. സ്പിരിറ്റിന്റെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചതില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്പിരിറ്റ് സ്ഥാപനത്തില്‍ നിന്നും കണ്ടെത്തി. 1999 ല്‍ സ്വയം തൊഴില്‍ സംരംഭമായി വര്‍ഗീസ് ആരംഭിച്ചതാണ് അറയ്ക്കല്‍ ആരോമാറ്റിക്കസ് എന്ന സ്ഥാപനം. ആദ്യ കാലങ്ങളില്‍ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില് നിന്നും ഇപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് സ്പിരിറ്റ് വാങ്ങുന്നത്.
എക്സൈസ് നടത്തിയ പരിശോധനയില്‍ സ്പിരിറ്റ് ഉപയോഗിച്ച് ഉല്‍പ്പന്നം ഉണ്ടാക്കുന്നതിന്റെ യാതൊരുവിധ ലക്ഷണങ്ങളൊന്നും സ്ഥാപനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ ലൈസന്‍സിന്റെ മറവില്‍ വാങ്ങുന്ന സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളോ, ഉല്‍പ്പന്നങ്ങളില്‍ പതിപ്പിക്കുന്ന ലേബലുകളോ, പാക്കിങ് മെറ്റീരിയലോ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉണ്ടാക്കുന്ന ഉല്‍പ്പന്നത്തിന്റെ സ്റ്റോക്ക് രജിസ്റ്ററോ, സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായിനി വിറ്റതിന്റെ രേഖകളോ, വില്‍പ്പന രജിസ്റ്ററോ ഉണ്ടായില്ല.
സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായിനിയ്ക്ക് ബ്രാന്‍ഡ് പേര് ഇല്ല. സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ലായിനി പാലക്കാടും കോയമ്പത്തൂരുമാണ് വില്‍പ്പന നടത്തുന്നതെന്നാണ് വര്‍ഗ്ഗീസ് പറഞ്ഞത്. എന്നാല്‍ വില്‍പ്പന നടത്തിയതിന്റെ രേഖകളും ഹാജരാക്കിയില്ലെന്ന് എക്സൈസ് സംഘം പറഞ്ഞു.
പര്‍ച്ചേസ് ചെയ്യുന്ന സ്പിരിറ്റ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിനായി മറിച്ചു വില്‍ക്കുകയാണ് വര്‍ഗീസ് ചെയ്തിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. സ്പിരിറ്റ് വ്യാജമദ്യമുണ്ടാക്കുന്നവര്ക്ക് നല്‍കിയെന്നാണ് എക്സൈസ് സംശയിക്കുന്നത്. വര്‍ഗ്ഗീസിനെ അങ്കമാലി കോടതി റിമാന്‍ഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: