കോട്ടയം: ജില്ലയില്‍ 23 സിനിമാ തീയേറ്ററുകളില്‍ പോലീസ് പരിശോധന നടത്തി. ഇതിന് പുറമേ 903 ഇരുചക്ര വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 65, ഹെല്‍മറ്റ് ധരിക്കാത്തതിനു 257, മറ്റ് വാഹനങ്ങള്‍ പരിശോധിച്ചതില്‍ അമിതവേഗത്തിന് 34, മദ്യപിച്ചു വാഹനം ഓടിച്ചതിനു 24, അപകടകരമായി വാഹനം ഓടിച്ചതിനു 19, ഇടത് വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്ങിനു 19പേര്‍ക്കെതിരെയും കേസെടുത്തു.
കോട്ടയം ടൗണിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി വണ്‍വേ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടത്തിയ വാഹന പരിശോധനയില്‍ വണ്‍വേ ലംഘനം നടത്തിയ 38 പേര്‍ക്കെതിരെ കേസെടുത്തതായി ജില്ലാ പോലീസിന്റെ ആഫീസില്‍ നിന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: