ആലത്തൂര്‍:ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ച സംഭവത്തില്‍ അഞ്ച് പേര് കൂടി അറസ്റ്റില്‍ .ഒന്നാം പ്രതി കാവശ്ശേരി ആലിങ്കല്‍ പറമ്പ് ഉദയകുമാര്‍ (23) ,രണ്ടാം പ്രതി കാവശേരി ആലിങ്കല്‍ പറമ്പില്‍ സജേഷ് കുമാര്‍ (30) ,ഏഴാം പ്രതി കാവശ്ശേരി മൂപ്പ്പറമ്പ് പുത്തന്‍വീട്ടില്‍ മനു (23), പത്താം പ്രതി മൂപ്പ്പറമ്പ് ഇരപ്പിക്കല്‍ വീട്ടില്‍ അഭിലാഷ് (23), പതിനൊന്നാം പ്രതി ആലിങ്കല്‍പറമ്പ് ശരത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഉത്രാടദിനത്തില്‍ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ടക്കുളം കോതപുരം കളരിക്കല്‍ വീട്ടീല് രാജന്റെ മകന് ജിതി ന് (24) കൊല്ലപ്പെടുകയായിരുന്നു.മര്‍ദ്ദനത്തില്‍ ഇരട്ടക്കുളം സ്വദേശി രജ്ഞിത്ത്(23) ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം ആലത്തൂര്‍ പോലീസ് പത്തു പേരെ അറസ്റ്റു ചെയ്തിരുന്നു.കാവശ്ശേരി മൂപ്പ്പറമ്പ് പുഴയ്ക്കല്‍ വീട്ടില്‍ ഗൗതം കൃഷ്ണ(19), മൂപ്പ് പറമ്പ് ഇരപ്പിക്കല്‍ വീട്ടില്‍ സഞ്ജു(21), മൂപ്പ് പറമ്പ് വിനോദ്(23), രഞ്ജിത്ത്(19), ആലിങ്കല്‍ പറമ്പ് സ്വദേശികളായ മഹേഷ്(20), മൂച്ചിക്കല്‍ ആഷിക്ക് (23), സതീഷ്കുമാര്‍ (30), സുധീഷ്(21) ആനമാറി കല്ലട്ട പറമ്പില്‍ അന്‍ഫാസ് (18), പാലക്കാട് മരുതറോഡ് കുപ്പിയോട് സുധീഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.സംഭവത്തില്‍ 23 പേര്‍ക്കെതിരെ ആലത്തൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.ആലത്തൂര്‍ സിഐ., കെ.എ.എലിസബത്ത് ,എസ്.ഐ.എസ്.അനീഷ്, രാമസ്വാമി, അരവിന്ദാക്ഷന്, സൂരജ് ബാബു, സന്ദീപ് എന്നിവരുടെ
നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: