ഒറ്റപ്പാലം:ഓണത്തലേന്ന് ആകെയുണ്ടായിരുന്ന കുടിലും കത്തിനശിച്ചപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അമ്പരപ്പിലായിരുന്നു അമ്പലപ്പാറ ചെറുമുണ്ടശ്ശേരി ചേനം കണ്ടത്തില്‍ ലീലാമ്മയും മകന് മഹേഷും.
രാത്രി പത്തുമണിയോടെയാണു ഇവരുടെ കുടില്‍ കത്തിയമര്‍ന്നത്.വീട്ടില്‍ സൂക്ഷിച്ചിരുന്ന ഭൂമിയുടെ ആധാരം ഉള്‍പ്പെടെയുള്ള മറ്റ് എല്ലാരേഖകളും തീപിടുത്തത്തില്‍ കത്തി നശിച്ചു.തകരഷീറ്റുകൊണ്ട് നിര്‍മ്മിച്ച നാമമാത്രമായ കുടിലായിരുന്നു താമസം.അടുപ്പില്‍ നിന്ന് പുറത്ത് സൂക്ഷിച്ചിരുന്ന ഉണക്ക വിറകിനു തീപടര്‍ന്നതാണു കാരണമെന്നു പറയുന്നു.
കൂലിപ്പണിക്കാരനായ മഹേഷിന്റെ വരുമാനംകൊണ്ടാണു അമ്മയും മകനുംജീവിക്കുന്നത്.സ്വന്തമായൊരുവീടുനിര്മ്മിക്കാന് സഹായം തേടി പഞ്ചായത്തില്‍ കയറി ഇറങ്ങിയിട്ടും അധികൃതരുടെ അവഗണനമൂലം വീടെന്ന സ്വപ്നം ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ ആകെയുള്ള കുടില്‍ ഒറ്റനിമിഷംകൊണ്ടുകത്തിയമര്ന്നു ചാരമായതു ലീലാമ്മക്കും മകന് മഹേഷിനും നോക്കിനില്‍ക്കുവാനേ കഴിഞ്ഞൊള്ളു.
സംഭവ സമയത്തു ഇവര്‍ ലീലാമ്മയുടെ മൂത്ത മകന്റെ വീട്ടിലായിരുന്നു.എല്ലാംനഷ്ടമായ ഈ കുടുംബം ലൈഫ്മിഷന് പദ്ധതിയില്‍ഉള്‍പ്പെട്ട ഗുണഭോക്താവായതു കൊണ്ട് വീട് നിര്‍മ്മിച്ചു നല്കാന് വേണ്ട നടപടി കൈകൊള്ളുമെന്ന് സ്ഥലം സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.കുഞ്ഞന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: