തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിലെ ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് പരിഗണിക്കേണ്ടതില്ലെന്ന് മാന്വല്‍ പരിഷ്ക്കരണ സമിതിയുടെ ശുപാര്‍ശ. നൃത്ത ഇനങ്ങളില്‍ ആഡംബരത്തിന് മൈനസ് മാര്‍ക്ക് ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യുന്നു.
നൃത്ത-സംഗീത പരിപാടികള്‍ക്ക് വൈവ ഏര്‍പ്പെടുത്താനും നീക്കമുണ്ട്. അപ്പീല്‍ പ്രളയം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. അമിത ആഡംബരം കാണിക്കുന്ന മത്സരാര്‍ഥികള്‍ക്ക് നെഗറ്റിവ് മാര്‍ക്ക് നല്‍കണം. ഇവ സംബന്ധിച്ച് അധ്യാപക സംഘടനകളുമായി പതിമൂന്നാം തീയതി ചര്‍ച്ച നടത്തും. ക്രിസ്മസ്, വേനലവധി കാലങ്ങളില്‍ കലോല്‍സവം നടത്താന്‍ കഴിയുമോ എന്നതും പരിഗണനയിലുണ്ട്.
കൂടാതെ വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരും. പക്ഷപാതപരമായി പെരുമാറുന്ന വിധികര്‍ത്താക്കളെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്ക്കാരിക മത്സര പരിപാടികളില്‍നിന്ന് വിലക്കണം എന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: