ന്യൂദല്‍ഹി: ഇടപാടുകാര്‍ക്ക് ആധാര്‍ എടുത്തു നല്കുന്ന ആധാര്‍ സെന്ററുകള്‍ ബാങ്കുകളില്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ മാസം 30 നുമുന്പ് പത്തു ബ്രാഞ്ചില്‍ ഒരെണ്ണത്തില്‍ ഇതിനുള്ള സൗകര്യം ഒരുക്കണം. ഇല്ലെങ്കില്‍ 20,000 രൂപ പിഴ അടയ്ക്കേണ്ടിവരും.
ആഗസ്ത് 31നു മുന്‍പ് പത്തില്‍ ഒരു ബ്രാഞ്ചില്‍ ആധാര്‍ കേന്ദ്രം ആരംഭിക്കാന്‍ കേന്ദ്രം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സമയം ഈ മാസം 30 വരെ നീട്ടി. നൂറ് ബ്രാഞ്ചുകളുള്ള ഒരു ബാങ്ക് പത്ത് ആധാര്‍ സെന്റുകള്‍ തുറക്കണം. അങ്ങനെ ചെയ്യാത്തവര്‍ മാസാമാസം പിഴ ഒടുക്കേണ്ടവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: