സോള്‍: ദക്ഷിണ കൊറിയ കടലില്‍ നാവികാഭ്യാസം ആരംഭിച്ചു. ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുകയും ഭീഷണി നിലനില്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ദക്ഷിണകൊറിയയുടെ നാവികാഭ്യാസം. ഉത്തരകൊറിയയ്ക്കുള്ള മുന്നറിയിപ്പായിട്ടാണ് യുഎസ് സഹായത്തോടെ വന്‍തോതിലുള്ള സൈനികാഭ്യാസം നടത്തുന്നത്.
ഉത്തരകൊറിയയുടെ ഭീഷണി നേരിടുവാന്‍ ഒരുമിച്ചുപ്രവര്ത്തിക്കുവാന് ദക്ഷിണകൊറിയയും അമേരിക്കയും കരാറില്‍ ഒപ്പുവെച്ചിരുന്നു. നാവികാഭ്യാസത്തില്‍ എഫ്-15 യുദ്ധവിമാനങ്ങളും ബാലിസ്റ്റിക് മിസൈലുമായി അണിനിരന്നിരുന്നു. ഉത്തരകൊറിയയെ നേരിടുവാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു.
ഉത്തരകൊറിയന്‍ വിഷയത്തില്‍ വിട്ടുവീഴ്ചയുടെ സമയം അവസാനിച്ചെന്നും നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍കൊണ്ട് ഇനി കാര്യമില്ല. ശക്തമായ നടപടിയാണ് വേണ്ടതെന്നും യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ പറഞ്ഞു. നിരന്തരം മിസൈല്‍ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുകയാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക വ്യക്തമാക്കി.
ഉത്തരകൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്നത്. അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ജപ്പാന്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് അടിയന്തര യോഗത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: