വൈപ്പിന്‍: അഗ്നിരക്ഷാനിലയത്തിന് പുതുതായി അനുവദിച്ച മിനി വാട്ടര്‍ മിസ്റ്റ്ഫയര് എഞ്ചിന് എസ്. ശര്‍മ്മ എംഎല്‍എ ഫ്ളാഗ്ഓഫ് ചെയ്തു. ജിപിആര്‍എസ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളടങ്ങിയ ഈ വാഹനം ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിച്ച് അടിയന്തര സേവനങ്ങള്‍ എത്തിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ആകെ 35 വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്യ ഇതില്‍ ഒന്നാണ് വൈപ്പിനില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് എംഎല്‍എ വ്യക്തമാക്കി.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരം വാഹനങ്ങളുടെ സേവനം അഗ്നിരക്ഷാവകുപ്പിന് ലഭ്യമാക്കിയിരിക്കുന്നത്. 400 ലിറ്റര്വെള്ളവും 50 ലിറ്റര്‍ രാസമിശ്രിതവും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. തീകെടുത്തുന്നതിനുള്ള പ്രത്യേകതരം പത(ഫോം) ഉണ്ടാക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടിങ്ങ് മെഷീനുകളും ഇതില്‍ സജ്ജമാണ്.
വൈപ്പിന്‍ അഗ്നിരക്ഷാനിലയത്തില്‍ നടന്ന ചടങ്ങില്‍ ഇടപ്പിള്ളി ബ്ലോക്ക് പ്രസിഡന്റ്എം.ആര്. ആന്റണി, നായരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബു, വൈപ്പിന്‍ ഫയര്‍ ഓഫീസര്‍ എ.ടി. ജോഷി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: