കൊച്ചി: വെള്ളത്തിന്റെ മധുരം നുണഞ്ഞും പകര്‍ന്ന് നല്‍കിയും ആരോഗ്യം സംരക്ഷിക്കാമെന്ന് നിലംപിലാക്കന് എന്‍. ജോണ്‍ ഫിലിപ്പോസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ അത് സത്യമാണെന്ന് നമുക്ക് ബോധ്യപ്പെടും. 78 ാം വയസ്സിലും പൂര്‍ണ്ണ ആരോഗ്യവാന്‍. ആയോധന കലാപരിശീലനത്തിലും യോഗയിലും മുഴുകിയുള്ള ജീവിതം. എല്ലാം ശുദ്ധമായ വെള്ളത്തിന്റെ ഗുണം.
ജോണ്‍ ഫിലിപ്പോസ് ജപ്പാനില്‍ നിന്ന് ഇറക്കുമതിചെയ്ത ലോകത്തെ ഏറ്റവും ആധുനികമായ കുടിവെള്ള മെഷീനില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് വീട്ടിലെ മുഴുവന്‍ കാര്യവും നിര്‍വഹിക്കും. ഒപ്പം ആളുകള്‍ക്ക് നല്‍കുകയും ചെയ്യും. ശുദ്ധമായ ജലം മാത്രം കഴിക്കുക ആരോഗ്യം നിലനിര്‍ത്തുക ഇതാണ് ജോണ്‍ ഫിലിപ്പോസിന്റെ തത്വം.
കണ്ണന് ദേവന് ടി എസ്റ്റേറ്റിലെ സൂപ്പര്‍വൈസറായിരുന്ന അച്ഛന് ഫീലിപ്പോസ് പറഞ്ഞു കൊടുത്ത അറിവാണ് കുടിവെള്ളത്തിന്റെ ശുദ്ധി അന്വേഷിച്ചുള്ള ജോണിന്റെ യാത്രയുടെ തുടക്കം. തേയില ഇലയിലെ ഫംഗസ് ഒഴിവാക്കാനും, ഇതര രോഗങ്ങള്‍ക്കും ഇല തിരുമ്മുന്ന പതിവ് നിര്‍ത്തി കീടനാശിനി തളിച്ചപ്പോള്‍ മലിനമായത് മൂന്നാറിലെ പുഴകളിലെ ജലമാണ്. പ്രദേശത്തെ ആയിരക്കണക്കിന് ജലശുചീകരണ സൂക്ഷ്മ സസ്യങ്ങളും, ജീവികളും പൂര്‍ണ്ണമായി അപ്രത്യക്ഷമായി. ഇത് പ്രദേശത്ത് പല രോഗബാധയ്ക്കും കാരണമായി. ജല ശുദ്ധീകരണത്തിന്റെ ആവശ്യകത രൂപം കൊള്ളുന്നത് ഇവിടെ നിന്നാണ്. തുളസിയും, ഔഷധ ഇലകളുമിട്ട് തിളപ്പിച്ച വെള്ളം കുടിച്ച് താല്‍ക്കാലികമായി രോഗങ്ങളില്‍ നിന്ന് രക്ഷ നേടാമെങ്കിലും ഇത് ശാശ്വത പരിഹാരമല്ലെന്നുള്ള തിരിച്ചറിവ് ശുദ്ധ ജലം കുടിക്കുന്നവരുടെ അടുക്കലെത്തിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. കേരളത്തിലെ പൊതുപൈപ്പുകളില്‍ ലഭിക്കുന്നതും, ബോട്ടിലുകളില്‍ ലഭിക്കുന്നതും മലിനജലമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇദ്ദേഹത്തിന് നിമിഷങ്ങള്‍ മതി. ശുദ്ധീകരണം ഇവിടെ നടക്കുന്നില്ല. എല്ലാം കണ്ണുവെട്ടിക്കല്‍ മാത്രം.
ഐരൂരില്‍ നിന്ന് കളരിപ്പയറ്റിലെ ബാലപാഠം കരസ്ഥമാക്കി പടവെട്ടിയും, പമ്പയാറിന് കുറുകെ മത്സരിച്ച് നീന്തിയ കുട്ടിക്കാലത്ത് നിന്ന് എഫ്എസിറ്റിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സ്ഥാനംവരെ വളര്‍ന്നു ജോണ്‍ ഫിലിപ്പോസ്. ഒരു ദിവസം രാജിവെച്ച് യൂറോപ്പ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലും പര്യടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്പിനേക്കാള്‍ സാംസ്ക്കാരികമായ ഉന്നതിപ്രാപിച്ച ആഫ്രിക്കയെ കോളനിയാക്കിയവര് അവിടം മലിനമാക്കുകയായിരുന്നു. ഒരു പക്ഷെ ലോകത്തെ ഏറ്റവും ശുദ്ധമായ ഔഷധ സസ്യങ്ങളുടെ കലവറ നശിപ്പിച്ചത് കൈയേറ്റക്കാരാണ്.
കൊച്ചിയില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും ജോണ്‍ ഫിലിപ്പോസിന്റെ ചിന്ത ശുദ്ധജലത്തെപ്പറ്റി മാത്രം. വീട്ടിലെത്തുന്ന വര്‍ക്ക് ശുദ്ധജലം കുടിക്കാന്‍ നല്‍കിയും, ശുദ്ധജലത്തെ സംബന്ധിച്ച അറിവ് നല്‍കിയും, രോഗ ചികിത്സക്ക് ശുദ്ധജലം വിതരണം ചെയ്തുമാണ് ഇദ്ദേഹം ജീവിതം ആസ്വദിക്കുന്നത്. ഫിലിപ്പോസിന് പറയാനുള്ളത് ജലമെങ്ങനെ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു എന്നാണ്. ശരീരഭാരത്തിലെ 75 ശതമാനം ജലമാണ്. ഇവിടെയാണ് ചികിത്സ വേണ്ടത്. 25 ശതമാനത്തിനല്ല.
ആല്‍ക്കലൈനും, പിഎച്ച് വാല്യുവുമുള്ള ജലമാണ് കുടിക്കാനാവശ്യം. ഇത് കുടിക്കാന്‍ നല്‍കുന്നതിലൂടെ രോഗ പ്രതിരോധശേഷിവര്ദ്ധിക്കുകയും, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുകയും ചെയ്യും. വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങളും, മരുന്നുകളുടെ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ടവരില്‍ നിന്ന് വായിച്ചും, കേട്ടും മനസ്സിലാക്കിയ അറിവുകള്‍ കുടിവെള്ളവുമായി കൂട്ടിയിണക്കി പകര്‍ന്ന് നല്കുമ്പോള് കേള്‍വിക്കാരില്‍ അത്ഭുതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: