കളമശ്ശേരി: കടുങ്ങല്ലൂര്‍, ഏലൂര്‍ നഗരസഭകളുടെ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അവകാശ നിഷേധങ്ങള്‍ക്കും പിണറായി സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ക്കുമെതിരെ ബിജെപിയുടെ ആഭിമുഖ്യത്തില്‍ തിരുവോണ നാളില്‍ ഉപവാസം നടത്തും. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എ.സുനില്‍കുമാറാണ് പാതാളം മുനിസിപ്പല്‍ കോംപ്ലക്സിനു മുന്നില്‍ ഉപവസിക്കുക. സിപിഎം നടത്തിയ കൊലപാതക രാഷ്ട്രീയത്തില്‍ ഇരയായത് കൂടുതലും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരാണെന്ന് ബിജെപി പ്രസ്താവനയില്‍ ആരോപിച്ചു. ഏലൂര്‍ പാതാളം മുനിസിപ്പല്‍ കോംപ്ലക്സില്‍ പട്ടികജാതി വിഭാഗത്തിന് അനുവദിച്ച രണ്ട് കടമുറികള്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും വിട്ടുകൊടുക്കാതെ തടഞ്ഞു വച്ചിരിക്കുന്നതിലും ബിജെപി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: