ചെര്‍പ്പുളശ്ശേരി:ജില്ലയിലെ ആദ്യ ഗ്രീന്‍ പ്രോട്ടോകോള്‍ വിവാഹത്തിന് വേദിയാവാനുള്ള ഒരുക്കത്തിലാണ് ചെര്‍പ്പുളശ്ശേരി മഠത്തിപ്പറമ്പ് അലങ്കാര്‍ ഓഡിറ്റോറിയം.
നെല്ലായ ഇരുമ്പലാശ്ശേരി സ്വദേശിനി അനിലയും പട്ടാമ്പി മരുതൂര്‍ സ്വദേശി അഭിലാഷും തമ്മില്‍ നാളെ രാവിലെ 10.30നും 11നുമിടയില്‍ നടക്കുന്ന വിവാഹം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിച്ചാണ് വ്യത്യസ്തമാവുന്നത്.
ജില്ലയിലെ ആദ്യ ഗ്രീന്‍ പ്രോട്ടോകോള്‍ വിവാഹമെന്ന നിലയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്റ്ററും ഒപ്പിട്ട സാക്ഷ്യപത്രം നവദമ്പതികള്‍ക്ക് ജില്ലാ ശുചിത്വമിഷന് കൈമാറും.
പേപ്പര്‍ ഇല,ഗ്ലാസ് എന്നിവ ഒഴിവാക്കി വാഴയിലയിലും സ്റ്റീല്‍ കഌസിലുമാണ് സദ്യയും പായസവും വിളമ്പുക. വിവാഹ വേദി അലങ്കരിക്കുന്നതിനായി പുഷ്പങ്ങളും കടലാസും പ്ലൈവുഡുമാണ് ഉപയോഗിക്കുക. വിവാഹശേഷമുള്ള മാലിന്യങ്ങളും മറ്റ് വസ്തുക്കളും ശാസ്ത്രീയമായി ഓഡിറ്റോറിയത്തില്‍ തന്നെ സംസ്കരിക്കും.
വിവാഹത്തോടനുബന്ധിച്ച് ചെര്‍പ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗികള്ക്കുംകൂട്ടിരിപ്പുകാര്ക്കും സദ്യയും നല്‍കും.സാമൂഹിക പ്രവര്ത്തകനുംസെന്റര് ഫോര്‍ പാലിയെറ്റിവ് കെയര്‍ ട്രെയിനിങ് ജില്ലാ കോഡിനേറ്ററുമായ മധുസൂധനന്റേയും അനിതയുടേയും മകളാണ് അനില. എം.കോം വിദ്യാര്‍ഥിനിയാണ്. കുഞ്ഞുകുട്ടന്,രമണി ദമ്പതികളുടെ മകനാണ് സൗദി അറേബ്യയില്‍ എഞ്ചിനിയറായ അഭിലാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: