നെന്മാറ:നെന്മാറ വനംഡിവിഷന്റെ കീഴിലുള്ള ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം ഇന്നുമുതല്‍ നിലവില്‍വരും.
ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക, ആഘോഷങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുക, പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കാതിരിക്കുക, ഉറവിട മാലിന്യം സംസ്കരിക്കുക തുടങ്ങിയവ ഇതിന്റെഭാഗമായി നടക്കും. പ്രോട്ടോക്കോള്‍ പ്രഖ്യാപനം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന് നിര്‍വഹിക്കും. ഡിഎഫ്ഒ സി.ശശീന്ദ്രന് അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: