പാലക്കാട്:ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃത മദ്യം,കഞ്ചാവ്,നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ കടത്തുന്നത് തടയാന്‍ എക്സൈസ് വകുപ്പ് പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിക്കും.
ജില്ലയില്‍ വേലന്താവളം മുതല്‍ ചെമ്മണമ്പതി വരെയുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നതിനായി ബോര്‍ഡര്‍ യൂണിറ്റും, ദേശീയ പാതയിലൂടെ കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു ഹൈവേ പട്രോളിങ് യൂണിറ്റും ആനക്കട്ടി-അട്ടപ്പാടി മേഖലയില്‍ പരിശോധന നടത്തുന്നതിനായി ടാസ്ക്ക് ഫോഴ്സും രൂപവത്കരിക്കും.
അഡീഷ്നല് ജില്ലാ മജിസ്ട്രേറ്റ് എസ്.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെയുളള ജില്ലാ ജനകീയ സമിതി യോഗത്തിലാണ് തീരുമാനം.
സ്ക്കൂള്-കോളേജ് പരിസരങ്ങളില്‍ കഞ്ചാവും മറ്റ് മാരക ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്നത്തടയുന്നതിനും സഹായികളായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന ശിക്ഷാനടപടി സ്വീകരിക്കാനും യോഗംതീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ കഞ്ചാവ്,മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും തടയുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷ്നര് അറിയിച്ചു.
രഹസ്യകേന്ദ്രങ്ങളില്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ സാധ്യതയുളള മദ്യവും മയക്കുമരുന്നും ആരും വാങ്ങുകയോ, ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. ഇത്തരം വ്യാജ കേന്ദ്രങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ സ്ഥാപനങ്ങളെക്കുറിച്ചോ വിവരം ലഭിച്ചാല്‍ ജില്ലാ എക്സൈസ് കണ്ട്രോള് റൂമിലെ ടോള്‍ഫ്രീ നമ്പരായ 155358 അറിയിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: