മാനന്തവാടി: തോല്‍പ്പെട്ടിയില്‍ വാഹനപരിശോധനയ്ക്കിടെ തോക്കിന്റെ തിരകളുമായി പിടിയിലായ രണ്ടു യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശികളായ പുത്തന്‍പുരയില്‍ റെനീഷ് (33),പെരുമ്പള്ളിക്കുന്നേല്‍ വടയാറ്റില്‍ ഷിബു (35)എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി തിരുനെല്ലി എസ് ഐ ജെ ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ബൈക്കില്‍ കടത്തുകയായിരുന്ന തോക്കിന്റെ പത്ത് തിരകളുമായി ഇവര്‍ പിടിയിലാകുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലിസ് കാസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്തിനുവേണ്ടിയാണ് തിരകളെന്നും, തോക്ക് എവിടെയാണ് ഉള്ളതെന്നും, സംഘത്തിന്റെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടോയെന്നും മറ്റുമുള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി തിരുനെല്ലി എസ് ഐ ജെ ജിനേഷ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് രാത്രി തന്നെ പ്രതികളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ തെളിവുകളും തൊണ്ടികളും കണ്ടെത്താനായില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: