മണ്ണാര്‍ക്കാട്:രണ്ടുദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് അലനല്ലൂര്‍-കണ്ണംകുണ്ട് കോസ്വേ വെള്ളത്തിനടിയിലായി.ഇതോടെ ഇരുകരകള്‍ തമ്മിലുള്ള സഞ്ചാരത്തെ ബാധിച്ചു.
അലനല്ലൂരില്‍ നിന്നും എടത്തനാട്ടുകരയിലേക്കുള്ള ഏകാശ്രയമാണ് കോസ്വേ.വെള്ളിയാര്‍ പുഴക്കുകുറുകെ പാലം നിര്മ്മിക്കുവാനള്ള ശ്രമം കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്.നിലവില്‍ ഭരിക്കുന്ന സര്‍ക്കാര്‍ പാലംനിര്മ്മിക്കുമെന്ന് പറഞ്ഞ് പ്രദേശത്ത് ഫ്ളക്സ്ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നല്ലാതെ ഫലമുണ്ടായില്ല.
മണ്ണാര്‍ക്കാട്ടെ പ്രധാനനദിയായ കുന്തിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. തോടുകളും നിറഞ്ഞു.ശക്തമായ മഴയില്‍ അട്ടപ്പാടി ചുരം റോഡില്‍ മരങ്ങള്‍ കടപുഴകി വീഴുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: