പാലക്കാട്:ജില്ലയില്‍ പഞ്ചായത്ത് തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായുളള ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
നിര്‍ഭയ, ഗവ. സംരക്ഷണ ഹോമുകളിലെ കുട്ടികളെ അടിയന്തര വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പ്രത്യേക പരിഗണന ഉറപ്പ് വരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് യോഗം നിര്‍ദേശം നല്കി.
കുട്ടികള്‍ക്കിടയില്‍ സൈബര്‍ െ്രെകം, സോഷ്യല്‍ മീഡിയ അഡിക്ഷന് തുടങ്ങിയ വിഷയങ്ങളില്‍ മതിയായ അവബോധം നടത്തുന്നതിന് ജില്ലാ ശിശു സംരക്ഷണവും പോലീസ് സൈബര്‍ വിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലയിലെ ഓര്‍ഫനേജുകളില്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പ് വരുത്താന്‍ നടപടിയെടുക്കാനും യോഗം നിര്‍ദേശിച്ചു.
ജില്ലയില്‍ കുട്ടികളുടെ മേഖലയില്‍ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരും പങ്കെടുത്തു.
ജില്ലയിലെ ശൈശവ വിവാഹങ്ങള്‍ ഫലപ്രദമായി തടയുന്നതില്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ കൃത്യമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. തുടര്‍ന്ന് ജില്ലയിലെ കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആനന്ദന്.കെ, ചൈ ല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് ഫാ. ജോസ് പോള്‍, കസബ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരി പ്രസാദ്, പാലക്കാട് അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് എന്നിവര്‍ ക്ലാസ്സ്് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: